നെടുങ്കണ്ടം: മുന്തിരി വിളവെടുപ്പ് ആരംഭിച്ചതോടെ തമിഴ്നാട്ടിലെ കമ്പത്തേക്ക് സഞ്ചാരികളുടെ തിരക്കേറി. ഇടുക്കിയുടെ സൗന്ദര്യം നുകരാനെത്തുന്ന വിദേശികളും സ്വദേശികളുമായ വിനോദ സഞ്ചാരികള്‍ തമിഴ്നാട്ടിലെ മുന്തിരിപ്പാടവും സന്ദര്‍ശിച്ചാണ് മടങ്ങുക. മലയാളികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളിലെ മുന്തിരിത്തോപ്പുകള്‍.
മുന്തിരിപ്പാടങ്ങളുടെ കാഴ്ചകള്‍ തേടി കമ്പത്തേക്ക് എത്തുന്ന സഞ്ചാരികളില്‍ ഏറിയ പങ്കും മലയാളികളാണ്. കേരളത്തില്‍ അവധി ദിവസങ്ങളോ ഹര്‍ത്താലോ വന്നാല്‍ മുന്തിരിപ്പാടങ്ങള്‍ മലയാളികളാൽ നിറയും. കേരള അതിര്‍ത്തി പട്ടണമായ കമ്പത്തോട് ചേർന്ന ഗൂഡല്ലൂരും ചുരുളിപെട്ടിയും, കെ.കെ. പെട്ടിയും, തേവര്പെട്ടിയുമൊക്കെ മുന്തിരി കൃഷിക്ക് ഏറെ പ്രശസ്തമാണ്. കിലോമീറ്ററുകളോളം ദൂരത്തില്‍ മനോഹരമാം വിധം പന്തല്‍ വിരിച്ച് നിര്‍ത്തിയിരിക്കുന്ന മുന്തിരിത്തോപ്പുകളുടെ കാഴ്ചയാണ് എങ്ങും. കാഴ്ച ആസ്വദിക്കുന്നതിനൊപ്പം, മുന്തിരി വാങ്ങുന്നതിനും തോട്ടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തമിഴ് നാട്ടില്‍ ഇപ്പോള്‍ മുന്തിരിയുടെ പ്രധാന വിളവെടുപ്പ് സീസണാണ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് പ്രധാന വിളവെടുപ്പ് കാലം.
വര്‍ഷത്തില്‍ നാല് തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. പ്രധാന സീസണില്‍ അല്ലാതെയും വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുന്ന രീതിയിലാണ് ഇവിടെ കൃഷി പരിപാലിക്കുന്നത്. ഓണാവധി പിന്നിട്ടെങ്കിലും ഇപ്പോഴും മലയാളികള്‍ ധാരാളമായി മുന്തിരിപ്പാടത്ത് എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.