നെടുങ്കണ്ടം: പൊലീസ് കാൻറീനിൽ ഗുണ്ടാ വിളയാട്ടം നടത്തിയവരെ കസ്റ്റഡിയിൽ എടുത്തതിനെതിരെ വ്യാജ പരാതി നൽകി എസ്.ഐയെ കുടുക്കാൻ നടത്തിയ ഗൂഡാലോചന പൊളിഞ്ഞു. എസ്.ഐക്കെതിരെ പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ സി.ഐ മൊഴിയെടുക്കുന്നതിനിടയിൽ എസ്.ഐക്കിട്ട് പണി കൊടുക്കണമെന്ന് പറഞ്ഞ്് എന്നെ ചതിച്ചതാണെന്ന് പരാതിക്കാരൻ തുറന്നുപറഞ്ഞു.
ബുധനാഴ്ച ഉച്ചക്ക് നെടുങ്കണ്ടം സ്റ്റേഷനോട് ചേർന്നുള്ള പൊലീസ് കാൻറീനിലാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ചെത്തിയ മൂന്ന് ഗുണ്ടകൾ കാൻറീനിൽനിന്ന് ഭക്ഷണം കഴിക്കുകയും തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുകയുമായിരുന്നു.
ബഹളംകേട്ട് സ്റ്റേഷനിൽനിന്ന് ഓടിയെത്തിയ പൊലീസുകാർ മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തപ്പോൾ ഞങ്ങൾ സി.പി.എമ്മുകാരാണ് സൂക്ഷിച്ചുവേണം ഇടപെടാനെന്നു പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
കസ്റ്റഡിയിലെടുത്ത പ്രതികളെ വിട്ടയക്കണമെന്ന് സി.പി.എമ്മിെൻറ ഒരു പ്രമുഖ നേതാവ് എസ്.ഐ കെ. ദിലീപ് കുമാറിനോട് ആവശ്യപ്പെട്ടു. എന്നാൽ, പൊലീസുകാരെ മർദിച്ച കേസിലെ പ്രതികളെ വിട്ടയക്കാൻ കഴിയില്ലെന്ന് എസ്.ഐ അറിയിക്കുകയും പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തു.
ആവശ്യം നിരാകരിച്ചതിനെ തുടർന്ന് സ്റ്റേഷനു സമീപത്തുള്ള ഒരു ഒാഫിസിൽ നേതാവും മറ്റു ചിലരും ചേർന്ന ഗൂഡാലോചന നടത്തുകയും പൊലീസുകാർ നിരപരാധികളായ സി.പി.എം പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പരാതിയുമായി മറ്റാരാളെ സ്റ്റേഷനിലേക്ക് അയക്കുകയുമായിരുന്നു. എന്നാൽ, സംഭവത്തെക്കുറിച്ച് വിശദമായി പരാതിക്കാരനോട് സി.ഐ തിരക്കിയപ്പോൾ തനിക്കൊന്നും അറിയില്ലെന്നും സൊസൈറ്റിയുടെ താഴ്വശത്തെ ഒരുമുറിയിൽ തന്നോട് ഉടനെ എത്തണമെന്നാവശ്യപ്പെട്ടു വിളിച്ചതിനാലാണ് താൻ എത്തിയതെന്നും മറ്റെല്ലാം നേതാക്കൾ എഴുതി തയാറാക്കി െവച്ചതാെണന്നും പറഞ്ഞു.
ഇത് സംബന്ധിച്ച പരാതിക്കാരെൻറ വിഡിയോയും സ്റ്റേറ്റ്മെൻറും അടക്കം സംഭവത്തെക്കുറിച്ച് വകുപ്പ് മന്ത്രിക്ക് പരാതി നൽകാനാണ് പൊലീസ് നീക്കം. സ്പെഷൽ ബ്രാഞ്ച് ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
സംഭവത്തിൽ നെടുങ്കണ്ടം സബ് ട്രഷറി സുരക്ഷ ജീവനക്കാരനായ സിവിൽ പൊലീസ് ഓഫിസർ വി.പി. പ്രദീപ്കുമാർ ചികിത്സയിലാണ്. മൂന്നുപേരെ പൊലീസ് അറസ്റ്റ ചെയ്തു. തൂക്കുപാലം വെട്ടത്ത്്് വി.ഐ. തോമസ് (59), പ്രകാശ് ഗ്രാം സ്വദേശികളായ പാറയിൽ ആൻറണി (51), കന്നയിൽ ബിജു (42) എന്നിവരാണ് പിടിയിലായത്. പ്രദീപ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.