നെടുങ്കണ്ടം: പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒന്നരപതിറ്റാണ്ട്, അടച്ചുപൂട്ടലിന് നോട്ടീസ് കിട്ടിയത് ഡസനോളം തവണ, കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് സ്ഥലം വാങ്ങി നല്‍കിയിട്ട് എഴ് വര്‍ഷം, കെട്ടിട നിര്‍മാണത്തിന് അഞ്ച് കോടി അനുവദിച്ചിട്ട് ആറ് വര്‍ഷം. ഇത്രയൊെക്കയായിട്ടും ടൗണിലെ അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുകയാണ് ഐ.എച്ച്.ആര്.ഡി കോളജ്. സ്ഥാപനത്തെ വാടകകെട്ടിടത്തില് നിന്നൊഴിവാക്കാന്‍ അധികൃതര്‍ക്ക് ഇനിയുമായിട്ടില്ല. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്ഥലം വാങ്ങി ഐ.എച്ച്.ആര്.ഡിക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്കി വെറുതെ ആറ് വര്‍ഷം നഷ്ടപ്പെട്ടതല്ലാതെ ഒരു നിര്‍മാണ പ്രവര്‍ത്തനവും ആരംഭിച്ചിട്ടില്ല. ഐ.എച്ച്.ആര്.ഡി.ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടാന്‍ യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് യോഗം ആദ്യം തീരുമാനമെടുക്കുന്നത് 2015 ഡിസംബറിലായിരുന്നു. പ്രവര്‍ത്തനം ആരംഭിച്ച് 15 വര്‍ഷത്തിനിടയില്‍ 12 വര്‍ഷവും ക്ലാസുകള്‍ ആരംഭിക്കുന്ന സമയത്ത് യൂനിവേഴ്സിറ്റിയില്‍നിന്ന് അടച്ചുപൂട്ടാന്‍ നിര്‍ദേശം വരിക പതിവായിരുന്നു.
ഏറെ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവിലാണ് ഗ്രാമ പഞ്ചായത്ത് പച്ചടിയില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങി ഐ.എച്ച്.ആര്.ഡിക്ക് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. തുടര്‍ന്ന് കെട്ടിട നിര്‍മാണത്തിനായി ധനകാര്യ വകുപ്പ് അഞ്ചു കോടി രൂപ അനുവദിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ പൊതുമരാമത്ത് പറയുന്നത് ഫണ്ടില്ലെന്നാണ്. ഐ.എച്ച്.ആര്.ഡി കോളജിന് അഞ്ചേക്കര്‍ സ്ഥലം വേണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിർദേശം. താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് 2009 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് എന്ന സ്ഥാപനം ഉന്നത വിദ്യാഭ്യാസ രംഗത്തും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും കഴിഞ്ഞ കാലങ്ങളില്‍ നല്കിയ സംഭാവനകള്‍ വലുതാണ്.
രണ്ട് വര്‍ഷത്തിനകം സ്വന്തമായി സ്ഥലം വാങ്ങി നല്‍കാമെന്ന വ്യവസ്ഥയിലാണ് സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍, ബി.കോം കമ്പ്യൂട്ടര്‍ എന്നിങ്ങനെ രണ്ട് കോഴ്സുകളാണുള്ളത്. എം.കോം,ബി.കോം ട്രാന്സേഴ്സ് എന്നിങ്ങനെ രണ്ട് കോഴ്സുകള്‍ക്കു കൂടി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും സൗകര്യ കുറവിന്റെ പേരിൽ അനുമതി കിട്ടിയില്ല. 100ഓളം വിദ്യാർഥികളും അധ്യാപകരടക്കം 20 ഓളം ജീവനക്കാരുമാണുള്ളത്. അതിനിടെ കോളജിന് ഭൂമി വാങ്ങുന്നതിനെ ചൊല്ലിയും പ്രദേശത്തെ ചൊല്ലിയും വിലയെ ചൊല്ലിയും തര്‍ക്കം രൂക്ഷമായിരുന്നു.
നെടുങ്കണ്ടം ടൗണിന് സമീപം കുറഞ്ഞ വിലയിൽ കിട്ടുമായിരുന്ന ഭൂമി വാങ്ങാതെ കിലോമീറ്ററുകള്‍ ദൂരെ രാമക്കല്‍മേടിനടുത്ത് കൂടിയ വിലക്ക് ഭൂമി വാങ്ങാന്‍ അന്നത്തെ പഞ്ചായത്ത് ഭരണസമിതിയിലെ ചില അംഗങ്ങള്‍ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഭരണകക്ഷിയിലെ തന്നെ കേരള കോണ്‍ഗ്രസാണ് ആരോപണവുമായി രംഗത്തെത്തിയത്. മുന്‍ ഭരണസമിതി നെടുങ്കണ്ടം ടൗണ്‍ കേന്ദ്രീകരിച്ച് സ്ഥലം ഏറ്റെടുത്ത് യൂനിവേഴ്സിറ്റിക്ക് വിട്ടു കൊടുക്കാന്‍ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. പച്ചടിയില്നിന്നുള്ള സ്ഥലം ഉടമകള്‍ ക്വട്ടേഷനിൽ പങ്കെടുത്തെങ്കിലും ഇത് മരവിപ്പിച്ച് രാമക്കല്‍മേടിനടുത്ത് കോമ്പമുക്കിലെ രണ്ട് സ്ഥലമുടമകള്‍ കൂടിയ വില രേഖപ്പെടുത്തിയ പുനർ ക്വട്ടേഷൻ പ്രകാരം സ്ഥലം വാങ്ങാന്‍ നീക്കം നടത്തിയതിനെതിരെയായിരുന്നു ഭരണകക്ഷിയില്‍ ഭിന്നത.
നെടുങ്കണ്ടം ടൗണിനടുത്ത് പച്ചടിയില്‍ സകല സൗകര്യങ്ങളോടും കൂടിയ സ്ഥലം ഏക്കറിന് 7,90,000 രൂപ നിരക്കില്‍ നല്‍കാമെന്ന ഭൂവുടമകളുടെ വാഗ്ദാനമാണ് അട്ടിമറിക്കാൻ ശ്രമം നടന്നത്. എതിർപ്പ് രൂക്ഷമായതോടെ പിന്നീടാണ് പച്ചടിയില്‍ സ്ഥലം വാങ്ങുന്നതിൽ തീർപ്പായത്. സ്ഥലം ഏറ്റെടുത്ത് നല്കാത്തതിനാൽ അടച്ചുപൂട്ടാന്‍ യൂനിവേഴ്സിറ്റി തീരുമാനിച്ചതോടെ വിവിധ സംഘടനകളും വിദ്യാർഥികളും സമരവുമായി രംഗത്തെത്തിയതിനെ തുടർന്നായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.