തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ പെ​യ്ത മ​ഴ

ഇടുക്കി ജില്ലയിൽ ഇന്നും നാളെയും റെഡ്​ അലർട്ട്​; മഴ കനക്കും

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കും. ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്​ റെ​ഡ്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ അ​തി തീ​വ്ര മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യാ​ണ്​ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 204. മി.​മി കൂ​ടു​ത​ൽ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ്​ അ​തി തീ​വ്ര മ​ഴ കൊ​ണ്ട്​ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. തൊ​ടു​പു​ഴ-31.2 മി.​മി, ഇ​ടു​ക്കി-39.4 മി.​മി, ദേ​വി​കു​ളം-15.2 മി.​മി, ഉ​ടു​മ്പ​ൻ​ചോ​ല-10.6 മി.​മി, പീ​രു​മേ​ട്​- 30.5 മി.​മി എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ താ​ലൂ​ക്കു​ക​ളി​ൽ പെ​യ്ത മ​ഴ. ദി​വ​സ​ങ്ങ​ളാ​യി ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ഴ ശ​ക്​​തി പ്രാ​പി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച ക​ഴി​യു​ന്ന​തോ​ടെ മ​ഴ​ക്കൊ​പ്പം കാ​റ്റും മി​ന്ന​ലു​മു​ണ്ട്.

ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടും ഗ​താ​ഗ​ത ത​ട​സ്സ​വും രൂ​ക്ഷ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ക​ടു​ത്ത വേ​ന​ലി​ൽ വ​ര​ണ്ടു കി​ട​ന്ന പു​​ഴ​ക​ളി​ലും മ​ഴ​യെ​ത്തു​ട​ർ​ന്ന്​ ജ​ല നി​ര​പ്പ്​ ഉ​യ​രു​ന്നു​ണ്ട്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലും മു​ല്ല​​പ്പെ​രി​യാ​റി​ലും ജ​ല നി​ര​പ്പി​ൽ വ​ർ​ധ​ന​യു​ണ്ടാ​യി. 2333.76 അ​ടി​യാ​ണ്​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല നി​ര​പ്പ്. അ​തേ സ​മ​യം വേ​ന​ൽ മ​ഴ​യി​ൽ മ​രം വീ​ണ് നാ​ശ ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഭാ​ഗി​ക​മാ​യി നി​ര​വ​ധി വീ​ടു​ക​ൾ​ക്ക്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞും ലൈ​ൻ പൊ​ട്ടി വീ​ണും കെ.​എ​സ്.​ഇ.​ബി​ക്കും ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും മ​ഴ ശ​ക്​​തി ​പ്രാ​പി​ച്ച​തോ​ടെ വൈ​ദ്യു​തി മു​ട​ക്ക​വും പ​തി​വാ​യി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​റി​ൽ 115.5 അ​ടി​യാ​ണ്​ ഇ​​പ്പോ​ഴ​ത്തെ ജ​ല നി​ര​പ്പ്. മ​ഴ ക​ന​ത്ത​തോ​ടെ ഡെ​ങ്കി​പ്പ​നി​യ​ട​ക്കം ത​ല പൊ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കനത്ത മഴ; കൺട്രോൾ റൂം തുറന്നു

ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ഞ്ച്​ താ​ലൂ​ക്കു​ക​ളി​ലും ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു.

ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​റു​ക​ൾ:

തൊ​ടു​പു​ഴ -04862 222503, ഇ​ടു​ക്കി- 04862 235361,

ദേ​വി​കു​ളം - 04865 264231, പീ​രു​മേ​ട്​ - 04869 232077

ഉ​ടു​​മ്പ​ൻ ചോ​ല -04868 232050

ജി​ല്ല എ​മ​ർ​ജ​ൻ​സി ഓ​പ​റേ​ഷ​ൻ സെ​ന്‍റ​ർ - 9383463036, 04862 233111, 04862 233130

Tags:    
News Summary - Red alert today and tomorrow in Idukki district;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.