ശനിയാഴ്​ച വിവാഹിതരായ കണ്ണൂർ ജില്ല കലക്​ടർ ടി.വി. സുഭാഷും വധു കെ.വി. ശ്രുതിയും

കലക്​ടര്‍ ടി.വി. സുഭാഷ് വിവാഹിതനായി

കലക്​ടര്‍ ടി.വി. സുഭാഷ് വിവാഹിതനായിCOLLECTOR MARRIAGE ശനിയാഴ്​ച വിവാഹിതരായ കണ്ണൂർ ജില്ല കലക്​ടർ ടി.വി. സുഭാഷും വധു കെ.വി. ശ്രുതിയും കണ്ണൂര്‍: ജില്ല കലക്​ടര്‍ ടി.വി. സുഭാഷ് വിവാഹിതനായി. ചക്കരക്കല്ല്​ മൗവ്വഞ്ചേരി 'സത്വിഗ'ത്തിൽ ഷൈലജയുടെയും പരേതനായ വത്സരാജി​ൻെറയും മകൾ കെ.വി. ശ്രുതിയാണ് വധു. സി.ഡബ്ല്യൂ.ആർ.ഡി.എമ്മിൽ ശാസ്​ത്രജ്ഞയാണ്​​.
പയ്യാമ്പലത്തെ മാസ്കോട്ട്​ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾക്ക്​ പുറമെ കെ.വി. സുമേഷ്​ എം.എൽ.എ, ജില്ല ഡെവലപ്​മൻെറ്​ കമീഷണർ സ്​നേഹിൻ കുമാർ, തലശ്ശേരി സബ്​ കലക്​ടർ അനുകുമാരി, അസി. കലക്​ടർ മുഹമ്മദ്​ ഷെഫീക്ക്​, എ.ഡി.എം കെ.കെ. ദിവാകരൻ, തളിപ്പറമ്പ്​ ആർ.ഡി.ഒ ഇ.പി. മേഴ്​സി, സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, ജില്ല ഇൻഫർമേഷൻ ഒാഫിസർ ഇ.കെ. പത്​മനാഭൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു. ആലപ്പുഴ സ്വദേശിയാണ് ടി.വി. സുഭാഷ്. 2019 മേയ്​ 24നാണ്​ മിര്‍ മുഹമ്മദലിക്ക് പകരക്കാരനായി അദ്ദേഹം ജില്ല കലക്​ടറായി ചുമതലയേറ്റത്​.
സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍മാരെ പുനര്‍വിന്യസിക്കുന്നതി​ൻെറ ഭാഗമായിട്ടാണ് ടി.വി. സുഭാഷിനെ കൃഷി ഡയറക്​ടറായി സ്ഥലംമാറ്റിയത്​. സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദമുള്ള ടി.വി. സുഭാഷ് അന്തര്‍ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മനുഷ്യാവകാശ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ ജില്ല കലക്​ടർ തമിഴ്​നാട് സേലം സ്വദേശിയായ എസ്. ചന്ദ്രശേഖർ ബുധനാഴ്​ച ചുമതലയേല്‍ക്കും.
Tags:    
News Summary - Collector TV Subhash got married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.