കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

കണ്ണൂര്‍: മൂന്നു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി​ ​പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. തലശ്ശേരി സ്റ്റേഷന്‍ പരിധിയി​​​ലെ ചിറക്കരയിലെ പുതിയ മാളിയേക്കല്‍ കണ്ണോത്ത്​ വീട്ടിൽ മുഹമ്മദ് ഒനാസിസി (36)നെയാണ്​ നാടുകടത്തിയത്​. സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്​ നടപടി. അടുത്ത കാലത്തായി കാപ്പ ചുമത്തി നാടുകടത്തല്‍ നടപടി നേരിടുന്ന രണ്ടാമത്തെ ക്രിമിനല്‍ കേസ് പ്രതിയാണ് മുഹമ്മെദ് ഒനാസിസ്. പ്രതിയുടെ പേരില്‍ നിലവില്‍ വിവിധ സ്റ്റേഷനുകളിലായി ആറോളം ക്രിമിനല്‍ കേസുകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.