സെപക്താക്രോ ചാമ്പ്യൻഷിപ് 12ന്

കണ്ണൂർ: 16ാമത് സംസ്ഥാന സീനിയർ പുരുഷ -വനിത സെപക്താക്രോ ചാമ്പ്യൻഷിപ് മാർച്ച് 12ന് മാങ്ങാട്ടുപറമ്പ് കണ്ണൂർ സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല അസോസിയേഷനും സെപക്താക്രോ അസോസിയേഷൻ കേരളയും സംയുക്തമായാണ്​ ചാമ്പ്യൻഷിപ്​ സംഘടിപ്പിക്കുന്നത്​. രാവിലെ 10ന്​ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 14 ജില്ലകളിൽനിന്നായി 350 ഓളം കായികതാരങ്ങളും ഒഫീഷ്യൽസും പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ കെ.വി. ബാബു, മറ്റു ഭാരവാഹികളായ വി.പി. പവിത്രൻ, സി. അബ്ദുൽ അസീസ്, സുരേഷ് കണ്ണട, എം.വി. ഗോപി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.