കണ്ണൂർ: കണ്ണൂരിൽ ഇനി രാത്രി വൈകിയും മരുന്നുകൾ കിട്ടാതെ വിഷമിക്കേണ്ട. 24 മണിക്കൂറും പ്രവർത്തിക്കുന്ന മഞ്ജു മെഡിക്കൽസ് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപം ഫ്രൂട്ട് മാർക്കറ്റ് കോംപ്ലക്സിൽ ആരംഭിച്ചു. തിരഞ്ഞെടുത്ത അലോപ്പതി മരുന്നുകളും ഉൽപന്നങ്ങളും 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. വേഗതയേറിയ ഡോർ ഡെലിവറി സൗകര്യങ്ങൾ ഉൾപ്പെടെ മികച്ച സേവനങ്ങളും ലഭിക്കും. മരുന്നുകൾ നിർദേശിത ഊഷ്മാവിലാണ് സൂക്ഷിക്കുന്നത്. അലോപ്പതി മരുന്നുകൾക്കുപുറമെ ആരോഗ്യ സംരക്ഷണ ഉൽപന്നങ്ങളും വീൽചെയർ, വാക്കർ, വാട്ടർ ബെഡ് ഉൾപ്പെടെ സഹായ ഉപകരണങ്ങളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ചകളിലും പ്രവർത്തിക്കും. ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിച്ചു. മാനേജിങ് പാർട്ണർമാരായ ഡോ. വിശ്വജിത്ത് മഞ്ജു, മഹേഷ് പുത്തലത്ത്, മിനീഷ് പുത്തലത്ത്, മജൂഷ് പുത്തലത്ത് എന്നിവർ പങ്കെടുത്തു. കാനന്നൂർ റൗണ്ട് ടേബിൾ 165ഉം മഞ്ജു മെഡിക്കൽസും ചേർന്ന് ഐ.ആർ.പി.സിക്ക് നൽകുന്ന വീൽചെയറുകൾ, റൗണ്ട് ടേബിൾ വൈസ് ചെയർമാൻ റീജസ് ലൂക്കോസ്, ഡോ. വിശ്വജിത്ത് മഞ്ജു എന്നിവരിൽനിന്ന് ജയരാജൻ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.