മാ​ഹി ബൈ​പാ​സി​ൽ അ​പ​ക​ത്തി​ൽ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​ർ

തലശ്ശേരി-മാഹി ബൈപാസിൽ വീണ്ടും വാഹനാപകടം; ഒരാൾക്ക് പരിക്ക്

ന്യൂ​മാ​ഹി: മാ​ഹി ബൈ​പാ​സ് റോ​ഡി​ലൂ​ടെ അ​മി​ത വേ​ഗ​ത്തിലെ​ത്തി​യ കാ​ർ മ​റ്റൊ​രു കാ​റി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ചൊ​ക്ലി സ്വ​ദേ​ശി​ക്ക് പ​രി​ക്കേ​റ്റു. കോ​ടി​യേ​രി പ​പ്പ​ൻ​പീ​ടി​ക ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കു​പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഒ​രേ​ദി​ശ​യി​ൽ മു​ന്നി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു കാ​റി​ലി​ടി​ച്ച് മൂ​ന്നു​ത​വ​ണ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ചൊ​ക്ലി സ്വ​ദേ​ശി​യാ​യ യു​വാ​വി​ണ് പ​രി​ക്കേ​റ്റു. ഷോ​റൂ​മി​ൽ​നി​ന്ന് ഡെ​ലി​വ​റി​ക്കാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഈ ​കാ​റി​ന്റെ പി​റ​കു​വ​ശ​ത്തെ ട​യ​റി​ന്റെ ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ര​ണ്ടു വാ​ഹ​ന​ങ്ങ​ളും ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ഴും ബൈ​പാ​സി​ൽ കാ​മ​റ സ്ഥാ​പി​ക്കാ​ത്ത​തി​ൽ വ​ൻ പ്ര​തി​ഷേ​ധ​മു​ണ്ട്.

Tags:    
News Summary - Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.