ആലക്കോട്: ആഹ്ലാദ പ്രകടനത്തിനിടയിൽ വീടുകൾക്കുനേരെ ആക്രമണം. കഴിഞ്ഞ ദിവസം വൈകീട്ട് രയരോത്താണ് സംഭവം. ജയിച്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ ആഹ്ലാദ പ്രകടനത്തിനിടയാണ് രയരോത്തെ നിരവധി വീടുകൾക്കുനേരേ പടക്കം എറിയുകയും ആളുകൾക്കുനേരെ ആക്രമണം നടത്തുകയും ചെയ്തത്.
രയരോം മൂലോത്തുംകുന്നിലെ ദേശീയ കായിക താരം ലിനറ്റ് ജോർജ്, കൊല്ലംകുേന്നൽ വിൽസൺ, രയരോം പള്ളിപ്പടിയിലെ കാരിക്കാട്ടിൽ ജിൻസ് എന്നിവരുടെ വീടുകൾക്കുനേരെ ആക്രമണം നടന്നു. ഇത് ചോദ്യം ചെയ്തതിന് ഇവർക്കുനേരെ കൈയേറ്റവുമുണ്ടായി.
രയരോത്ത് കോൺഗ്രസിനെതിരെ മത്സരിച്ച മുൻ കോൺഗ്രസ് നേതാവും സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന ജോയി കാരിക്കാട്ടിലിന് വോട്ടു ചെയ്തുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്.
ജോയിയുടെ കാർ തടഞ്ഞ് കൈയേറ്റം ചെയ്തതായും കാറിന് കേടുപാട് വരുത്തിയതായും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായവർ ആലക്കോട് പൊലീസിൽ പരാതി നൽകി. അക്രമം നടന്ന വീടുകൾ സി.പി.എം നേതാക്കളായ എം. കരുണാകരൻ, പി.വി. ബാബുരാജ്, പി.എം. മോഹനൻ, കെ. രാമചന്ദ്രൻ എന്നിവർ സന്ദർശിച്ചു. രയരോം ടൗണിൽ പ്രതിഷേധ യോഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.