ആലക്കോട്: വായാട്ടുപറമ്പ് കവലയിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പുലിക്കരുമ്പ വേങ്കുന്ന് കവല സ്വദേശി നിടുമല സന്തോഷ് എന്ന തൊരപ്പൻ സന്തോഷിനെ (38) ആലക്കോട് സി.ഐ കെ.ജെ. വിനോയിയും സംഘവും കണ്ണൂർ താണയിൽവെച്ച് അറസ്റ്റ്ചെയ്തു.
കഴിഞ്ഞ 27ന് പുലർച്ചയാണ് നെല്ലിപ്പാറ സ്വദേശി അഗസ്റ്റ്യെൻറ വായാട്ടുപറമ്പിലുള്ള പുത്തൻപുരയ്ക്കൽ ട്രേഡേഴ്സ് എന്ന മലഞ്ചരക്ക് സ്ഥാപനം കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപ വില വരുന്ന കുരുമുളക് സന്തോഷും കൂട്ടാളികളും ചേർന്ന് കവർന്നത്.
സന്തോഷിെൻറ കൂട്ടാളി കുറുമാത്തൂർ സ്വദേശി ഒളിവിലാണ്. ഇവർ ഇന്നോവ കാർ വാടകക്ക് എടുത്താണ് കവർച്ച നടത്തിയത്. മോഷണദൃശ്യം കടയിലെ സി.സി.ടി.വിയിൽ തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നോവ കാർ തളിപ്പറമ്പിനടുത്തുള്ള ബക്കളത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കളവ് മുതലുകൾ വിറ്റ കടകളിൽ സന്തോഷിനെയും കൂട്ടി പൊലീസ് കുരുമുളക് വീണ്ടെടുത്തു. നിരവധി കവർച്ചക്കേസിൽ സന്തോഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കവർച്ചക്ക് ശേഷം തിരിച്ചറിയാതിരിക്കാൻ ഇയാൾ തല മുണ്ഡനംചെയ്തിരുന്നു. ഇയാളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.