ചെ​റു​പു​ഴ ത​ട​യ​ണ​യി​ല്‍ ഫൈ​ബ​ര്‍ ഷ​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു

ചെറുപുഴ തടയണക്ക് ഫൈബര്‍ ഷട്ടറുകള്‍; പ്രവൃത്തി പുരോഗമിക്കുന്നു

ചെ​റു​പു​ഴ: പ​ഞ്ചാ​യ​ത്തി​ലെ വ​യ​ക്ക​ര, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ പാ​ലാ​വ​യ​ല്‍ വി​ല്ലേ​ജു​ക​ളി​ലെ ക​ര്‍ഷ​ക​ര്‍ക്ക് ജ​ല​സേ​ച​ന​ത്തി​നും കു​ടി​വെ​ള്ള​ത്തി​നും ആ​ശ്ര​യി​ക്കാ​ന്‍ നി​ര്‍മി​ച്ച റ​ഗു​ലേ​റ്റ​ര്‍ കം ​ട്രാ​ക്ട​ര്‍ വേ​യു​ടെ ത​ട​യ​ണ​ക്ക് സ്ഥി​രം ഷ​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി.

നി​ല​വി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന മ​ര​പ്പ​ല​ക​ക​ള്‍ക്ക് പ​ക​രം ഫൈ​ബ​ര്‍ ഷ​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ജ​ല​വി​ഭ​വ വ​കു​പ്പ് ക​രാ​ര്‍ ന​ല്‍കി. ഫൈ​ബ​ര്‍ ഷ​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ത​ട​യ​ണ​യു​ടെ കോ​ണ്‍ക്രീ​റ്റ് പാ​ളി​ക​ള്‍ തു​ള​ച്ച് ചാ​ന​ലു​ക​ള്‍ ഒ​രു​ക്കി​ത്തു​ട​ങ്ങി.

ത​ട​യ​ണ​ക്ക് ഫൈ​ബ​ര്‍ ഷ​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും ജ​ല​സം​ഭ​ര​ണി​യി​ലെ മ​ണ​ല്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നും 15 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. ജ​നു​വ​രി പ​കു​തി​യോ​ടെ പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം. ഫൈ​ബ​ര്‍ ഷ​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന മു​റ​ക്ക് ജ​ല​സം​ഭ​ര​ണി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ല്‍ നീ​ക്കം​ചെ​യ്ത് പു​ഴ​യു​ടെ ആ​ഴം കൂ​ട്ടും. ത​ട​യ​ണ​യി​ല്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മ​ര​പ്പ​ല​ക​ക​ള്‍ കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ജീ​ര്‍ണി​ക്കു​ക​യും വേ​ന​ല്‍ക്കാ​ല​ത്ത് വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​രു​ക​യും ചെ​യ്ത​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ല്‍കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍ന്നാ​ണ് ഫൈ​ബ​ര്‍ ഷ​ട്ട​ര്‍ സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​യാ​യ​ത്.

ക​ഴി​ഞ്ഞ​വ​ര്‍ഷം മ​ര​പ്പ​ല​ക​ക​ളി​ട്ട് വെ​ള്ളം സം​ഭ​രി​ച്ചി​രു​ന്നെ​ങ്കി​ലും ക​ടു​ത്ത വേ​ന​ലാ​യ​പ്പോ​ഴേ​ക്കും സം​ഭ​ര​ണി​യി​ലെ വെ​ള്ള​ത്തി​ന്റെ അ​ള​വ് കു​റ​ഞ്ഞി​രു​ന്നു. ഇ​ത് പ്ര​ദേ​ശ​ത്തെ കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ഫൈ​ബ​ര്‍ ഷ​ട്ട​റു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും മ​ണ​ല്‍ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തോ​ടെ ക​ടു​ത്ത വേ​ന​ലി​ലും ത​ട​യ​ണ​യു​ടെ കാ​ച്ച്‌​മെ​ന്റ് ഏ​രി​യ​യി​ല്‍ വ​ലി​യ തോ​തി​ല്‍ ജ​ലം സം​ഭ​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷ. 

Tags:    
News Summary - Fiber shutters to Cherupuzha check dam; Work in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.