പ്രാ​പ്പൊ​യി​ല്‍ എ​യ്യ​ന്‍ക​ല്ലി​ലെ രാ​ഘ​വ​ന്റെ

വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍ശ​ക​നാ​യ കാ​ട്ടു​പ​ന്നി

അപൂര്‍വമീ സൗഹൃദം...കര്‍ഷകനോട് കൂട്ടുകൂടി കാട്ടുപന്നി

ചെ​റു​പു​ഴ: കാ​ട്ടു​പ​ന്നി​യും കാ​ട്ടാ​ന​യും ഉ​ള്‍പ്പെ​ടെ വ​ന്യ​ജീ​വി​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലി​റ​ങ്ങി നാ​ശം വി​ത​ക്കു​ന്ന​തി​നെ​തി​രെ ക​ര്‍ഷ​ക​ര്‍ നി​ര​ന്ത​രം പ്ര​തി​ഷേ​ധ​മു​യ​ര്‍ത്തു​ന്ന മ​ല​യോ​ര​ത്തു​നി​ന്ന് മ​നു​ഷ്യ​നും വ​ന്യ​ജീ​വി​യും ത​മ്മി​ലു​ള്ള അ​പൂ​ര്‍വ സൗ​ഹൃ​ദ​ത്തി​ന്റെ ഒ​രു ക​ഥ ഇ​താ.

ജീ​വി​ത​ഗ​ന്ധി​യാ​യ ഈ ​ക​ഥ ന​ട​ക്കു​ന്ന​ത് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ എ​യ്യ​ന്‍ക​ല്ലി​ലാ​ണ്. പ്രാ​പ്പൊ​യി​ല്‍ എ​യ്യ​ന്‍ക​ല്ലി​ലെ ക​ര്‍ഷ​ക​നാ​യ കു​ണ്ടി​ലെ​പു​ര​യി​ല്‍ രാ​ഘ​വ​നും അ​ദ്ദേ​ഹ​ത്തി​ന്റെ വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍ശ​ക​നാ​യ അ​ര്‍ജു എ​ന്നു വി​ളി​പ്പേ​രു​ള്ള കാ​ട്ടു​പ​ന്നി​യും ത​മ്മി​ലു​ള്ള​താ​ണ് ഈ ​അ​പൂ​ര്‍വ സൗ​ഹൃ​ദം.

ഏ​ഴു മാ​സം മു​മ്പ് പ​രി​ക്കേ​റ്റ നി​ല​യി​ല്‍ ത​ന്റെ കൃ​ഷി​യി​ട​ത്തി​ന് സ​മീ​പം രാ​ഘ​വ​ന്‍ ക​ണ്ടെ​ത്തി​യ​താ​ണ് ഈ ​കാ​ട്ടു​പ​ന്നി​ക്കു​ഞ്ഞി​നെ. അ​തി​നെ എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് മ​രു​ന്നു വെ​ച്ചു​കെ​ട്ടി ഭ​ക്ഷ​ണ​വും വെ​ള്ള​വും ന​ൽ​കി. പ​രി​ക്ക് ഭേ​ദ​മാ​യ കാ​ട്ടു​പ​ന്നി തി​രി​ച്ചു​പോ​യെ​ങ്കി​ലും വൈ​കാ​തെ രാ​ഘ​വ​ന്റെ വീ​ട്ടി​ലെ​ത്തു​ന്ന​ത് പ​തി​വാ​യി.

രാ​ഘ​വ​നും ഭാ​ര്യ സ​രോ​ജി​നി​യും അ​വ​ന് അ​ര്‍ജു എ​ന്നു പേ​രി​ട്ടു. ഒ​പ്പം കൂ​ടാ​ന്‍ വ​ള​ര്‍ത്തു​പ​ട്ടി​ക​ളു​മു​ണ്ട്. അ​തി​ലൊ​ന്ന് സ​ദാ അ​ര്‍ജു​നൊ​പ്പ​മു​ണ്ടാ​കും. അ​ര്‍ജു സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​കു​മ്പോ​ള്‍ അ​വ​ന്‍ തി​രി​കെ വ​രും. ഇ​താ​ണ് പ​തി​വ്.

കാ​ട്ടു​കി​ഴ​ങ്ങും ചേ​മ്പും ചേ​ന​യു​മൊ​ക്കെ ആ​ഹാ​ര​മാ​ക്കു​മെ​ങ്കി​ലും രാ​ഘ​വ​ന്റെ വീ​ട്ടി​ല്‍നി​ന്ന് ന​ല്‍കു​ന്ന ക​ഞ്ഞി​യും ക​പ്പ​യും ബി​സ്‌​ക​റ്റു​മൊ​ക്കെ​യാ​ണ് അ​ര്‍ജു​ന്റെ ഇ​ഷ്ട​വി​ഭ​വ​ങ്ങ​ള്‍. ആ​ദ്യ​മൊ​ക്കെ രാ​ഘ​വ​നും വീ​ട്ടി​ലു​ള്ള​വ​രും മാ​ത്ര​മു​ള്ള​പ്പോ​ഴേ ഇ​വ​ന്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​പ്പോ​ള്‍ അ​പ​രി​ചി​ത​രെ ക​ണ്ടാ​ലും ഭ​യ​പ്പാ​ടി​ല്ല. അ​ര്‍ജു എ​ന്ന വി​ളി​കേ​ട്ടാ​ല്‍ കാ​ട്ടി​നു​ള്ളി​ല്‍നി​ന്ന് അ​ധി​കം വൈ​കാ​തെ വീ​ട്ടി​ലേ​ക്കെ​ത്തും.

വീ​ട്ടു​പ​റ​മ്പി​ലെ ചേ​മ്പും ചേ​ന​യു​മൊ​ക്കെ ഇ​വ​ന്‍ കു​ത്തി​ത്തി​ന്നു​മെ​ങ്കി​ലും രാ​ഘ​വ​ന് ഇ​വ​നെ​ക്കു​റി​ച്ച് പ​രാ​തി​യി​ല്ല. മ​നു​ഷ്യ വ​ന്യ​ജീ​വി സം​ഘ​ര്‍ഷ​ങ്ങ​ളു​ടെ പ​തി​വ് വാ​ര്‍ത്ത​ക​ള്‍ക്കി​ട​യി​ലാ​ണ് രാ​ഘ​വ​നും അ​ര്‍ജു എ​ന്ന കാ​ട്ടു​പ​ന്നി​യും ത​മ്മി​ലു​ള്ള അ​പൂ​ര്‍വ സൗ​ഹൃ​ദ​ത്തി​ന്റെ ക​ഥ വ്യ​ത്യ​സ്ത​മാ​കു​ന്ന​ത്.

Tags:    
News Summary - A rare friendship-wild boar and farmer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.