തോ​മ​സ് ദേ​വ​സ്യ, ബെ​ന്‍സ​ണ്‍

എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

ഇ​രി​ക്കൂ​ർ: മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ഇ​രി​ക്കൂ​റി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. പ​യ്യാ​വൂ​ർ പൈ​സ​ക്ക​രി​യി​ലെ പ​ള്ളി​പ്പു​റ​ത്ത് തോ​മ​സ് ദേ​വ​സ്യ (24), ച​ന്ദ​ന​ക്കാം​പാ​റ​യി​ലെ ക​ല്ല​റ​ക്ക​ൽ ബെ​ന്‍സ​ണ്‍ (31) എ​ന്നി​വ​രെ​യാ​ണ്​ ഇ​രി​ക്കൂ​ർ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ എം.​എം അ​ബ്ദു​ൽ​ഖ​രീം അ​റ​സ്റ്റു​ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച നാ​ല​ര​യോ​ടെ ഇ​രി​ക്കൂ​ര്‍ പാ​ല​ത്തി​ന് സ​മീ​പ​മാ​ണ്​ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. 240 മി.​ഗ്രാം എം.​ഡി.​എം.​എ​യും ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തു. കോ​ഴി​ക്കോ​ട് പോ​യി മ​ട​ങ്ങ​വെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

റൂ​റ​ല്‍ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡ​ന്‍സാ​ഫ് ടീ​മും ഇ​രി​ക്കൂ​ര്‍ അ​ഡി.​എ​സ്.​ഐ കെ.​എം. സ​ന്തോ​ഷ്‌, മ​നോ​ഹ​ര​ൻ, സു​നി​ല്‍ ജോ​സ​ഫ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Two people arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.