ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് അധ്യാപകർക്കും വിദ്യാർഥികൾക്കുമായി നടത്തിയ മെഡിക്കൽ ക്യാമ്പ്

ആറളത്ത് മഞ്ഞപ്പിത്തം; 1500 വീടുകളിൽ സൂപ്പർ ക്ലോറിനേഷൻ

ഇ​രി​ട്ടി: ആ​റ​ളം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 10 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കും ഉ​ൾ​പ്പെ​ടെ 13 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി. പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് വാ​ർ​ഡു​ക​ളി​ലെ 1500ഓ​ളം വീ​ടു​ക​ളി​ൽ കീ​ഴ്പ്പ​ള്ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി. പെ​രു​മ്പ​ഴ​ശ്ശി, ആ​റ​ളം, പൂ​ത​ക്കു​ണ്ട് വാ​ർ​ഡു​ക​ളി​ലാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി​യ​ത്. ആ​റ​ളം സ്‌​കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ശ​നി​യാ​ഴ്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ഡോ. ​കാ​പ്പി​ല​ക്കു​ന്നേ​ൽ ജി​യോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്യാ​മ്പി​ൽ പ​നി, ജ​ല​ദോ​ഷം, ചു​മ ഉ​ൾ​പ്പെ​ടെ ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു.

മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള​ത്തി​ൽ കോ​ളി​ഫാം ബാ​ക്ടീ​രി​യു​ടെ സാ​ന്നി​ധ്യം പ​രി​ധി​യി​ല​ധി​കം ക​ണ്ടെ​ത്തി. ആ​റ​ളം ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യും മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി. ര​ക്ഷി​താ​ക്ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശ​ങ്ക ദൂ​രീ​ക​രി​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ഓ​ൺ​ലൈ​ൻ യോ​ഗം ന​ട​ത്തി. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​പി. രാ​ജേ​ഷ്, വാ​ർ​ഡ് അം​ഗം ഷീ​ബ ര​വി, ഹെ​ൽ​ത്ത് ന​ഴ​സ് ടി.​എ. അം​ബി​ക എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന ന​ട​ത്തി​യ കി​ണ​റു​ക​ളി​ലെ​ല്ലാം കോ​ളി​ഫാം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം ശ​ക്ത​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ശു​ദ്ധ​ജ​ല സ്രോ​ത​സ്സു​ക​ളു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​ക്ക് അ​യ​ക്കും.

Tags:    
News Summary - jaundice; Super chlorination in 1500 houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.