ഇരിട്ടി: വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്തിനെ ഇരിട്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിനുപയോഗിച്ച കത്തി ഉണ്ടാക്കാനുള്ള സാമഗ്രികള്‍ വാങ്ങിയ ഇരിട്ടിയിലെ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ഈ മാസം 22ാം തീയതിയാണ് മൊകേരി വള്ള്യായിലെ കണ്ണച്ചംകണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ മാനന്തേരി താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്ത് കൊലപ്പെടുത്തിയത്. പ്രതി പിടിയിലാവുകയും ചെയ്തു. തുടര്‍ന്ന് പ്രതി റിമാന്‍ഡിലാവുകയും പിന്നീട് തലശ്ശേരി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശനിയാഴ്ച 11.30 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയും ചെയ്തു.
തുടര്‍ന്നാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. കസ്റ്റഡിയില്‍ വിട്ട പ്രതിയുമായി പൊലീസ് വെള്ളിയാഴ്ച തന്നെ തെളിവെടുപ്പ് തുടങ്ങി. പാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
കൃത്യത്തിനുപയോഗിച്ച കത്തി നിർമിക്കാന്‍ ഉപയോഗിച്ച ഉപകരണം വാങ്ങിയ ഇരിട്ടിയിലും എത്തിച്ചു. ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിലെ ശുഭ ഹാർഡ് വേസിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇവിടെ ശ്യാംജിത്ത് ഒരു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.