കേളകം: സംസ്ഥാനത്ത് റബർവില എട്ടുവർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ. വ്യാഴാഴ്ച ആർ.എസ്.എസ് -4 ഇനത്തിെൻറ വില കിലോക്ക് 178.50 രൂപയാണ്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് വില വീണ്ടും ഉയരുമെന്നാണ് വ്യാപാര കേന്ദ്രങ്ങളുടെ സൂചന. മഴക്കാലത്ത് ടാപ്പിങ് കുറവായതിനാൽ വിപണിയിൽ റബർ എത്താത്തതും വിലകൂടാൻ കാരണമായിട്ടുണ്ട്. ഇനിയും വില കൂടുമെന്നുകരുതി കൈയിലുള്ള റബർ വിൽക്കാതെ സൂക്ഷിക്കുന്ന കർഷകരുമുണ്ട്.
സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കർഷകർക്ക് ആത്മവിശ്വാസം വർധിച്ചതാണ് ഇതിനുകാരണം. 2013 ജൂൈലയിൽ 196 രൂപ വരെ വിലയെത്തിയശേഷം വില താഴേക്കുപോകുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു വില ഇത്രയും ഉയരുന്നത്. 2012ൽ 242 രൂപവരെ വില ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.