പു​തു​ച്ചേ​രി അ​തി​രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ക​ലി​സ്റ്റി​ന് ദേ​വാ​ല​യ കാ​വ​ട​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

വൻ ഭക്തജനപ്രവാഹം; മാഹി തിരുനാൾ മഹാമഹം പത്താം നാളിലേക്ക്

മാ​ഹി: മ​ല​ബാ​റി​ലെ പ്ര​ഥ​മ ബ​സി​ലി​ക്ക​യാ​യ മാ​ഹി സെ​ന്റ് തെ​രേ​സാ ദേ​വാ​ല​യ​ത്തി​ൽ​ ആ​വി​ലാ​യി​ലെ അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ മ​ഹോ​ത്സ​വം ഒ​മ്പ​താം ദി​വ​സം പി​ന്നി​ടു​മ്പോ​ൾ അ​നേ​കാ​യി​രം വി​ശ്വാ​സി​ക​ളാ​ണ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. വി​ദ്യാ​രം​ഭ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച നൂ​റു​ക​ണ​ക്കി​ന് കു​ഞ്ഞു​ങ്ങ​ളെ എ​ഴു​ത്തി​നി​രു​ത്തി.

ഫാ.​മാ​ത്യു ക​ല്ല​റ​ങ്ങാ​ട്ട്, മോ​ൺ.​ജെ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​തോ​മ​സ് ഐ.​എം.​എ​സ്, ഫാ. ​നോ​ബി​ൾ ജൂ​ട്, ഡീ​ക്ക​ൻ സി.​പി. അ​ൽ​ഫി​ൻ ജൂ​ട്സ​ൺ, ഡീ​ക്ക​ൻ അ​ജി​ത് ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ എ​ഴു​ത്തി​നി​രു​ത്ത​ലിന് നേ​തൃ​ത്വം ന​ൽ​കി. വൈ​കീ​ട്ട് ഫാ. ​പാ​സ്ക​ലി​ന്റെ ക​ർ​മി​ക​ത്വ​ത്തി​ൽ ത​മി​ഴ് ഭാ​ഷ​യി​ൽ ദി​വ്യ​ബ​ലി ന​ട​ന്നു. നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ത​മി​ഴ് ദി​വ്യ​ബ​ലി​യി​ൽ സം​ബ​ന്ധി​ച്ചു.

ഞാ​യ​റാ​ഴ്ച ​വൈ​കീ​ട്ട് ഡോ. ​ഫ്രാ​ൻ​സി​സ് ക​ലി​സ്റ്റി​നെ ദേ​വാ​ല​യ​ത്തി​ന്റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും തി​രു​നാ​ൾ ആ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മോ​ൺ. ജെ​ൻ​സ​ൻ പു​ത്ത​ൻ​വീ​ട്ടി​ൽ പൂ​മാ​ല​യ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. ജ​പ​മാ​ല ന​ട​ത്തി.

പു​തു​ച്ചേ​രി അ​തി​രൂ​പ​ത മെ​ത്രാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ്‌ ക​ലി​സ്റ്റി​ന്റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ സാ​ഘോ​ഷ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് നൊ​വേ​ന, വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം എ​ന്നി​വ​യു​ണ്ടാ​യി. സെ​ന്റ് ആ​ന്റ​ണി​സ് കു​ടും​ബ യൂ​നി​റ്റ് ദി​വ്യ​ബ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

തി​രു​നാ​ളി​ന്റെ പ്ര​ധാ​ന ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ജ​പ​മാ​ല​യും ആ​റി​ന് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ന്റ​ണി വാ​ലു​ങ്ക​ലി​ന്റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും, നൊ​വേ​ന​യും അ​മ്മ​ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള ന​ഗ​ര പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും.​ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നു മു​ത​ൽ രാ​വി​ലെ ഏ​ഴുവ​രെ ശ​യ​ന പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​കും.

Tags:    
News Summary - Mahe Thirunal Mahamaham to the 10th day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.