ട്രാഫിക് സിഗ്നലിന്‍റെ ബാറ്ററികൾ മോഷ്ടിച്ചു; നഷ്ടപ്പെട്ടത് എട്ട് ബാറ്ററികൾ

മാഹി: പള്ളൂർ ബൈപാസ് സിഗ്നലിലെ ബാറ്ററികൾ ശനിയാഴ്ച രാത്രി മോഷണം പോയി. എട്ട് ബാറ്ററികളാണ് മോഷണം പോയതെന്ന് സിഗ്നലിന്‍റെ ചുമതലയുള്ള കെൽട്രോൺ അധികൃതർ വ്യക്തമാക്കി.

ബാറ്ററികൾ മോഷണം പോയതോടെ സിഗ്നലിന്‍റെ പ്രവർത്തനം നിലച്ചു. ഇതോടെ സ്പിന്നിങ് മിൽ മാഹി റോഡ് അടച്ചു.


ബാറ്ററി സ്ഥാപിച്ച് സിഗ്നൽ പ്രവർത്തനം ആരംഭിക്കുകയോ ട്രാഫിക്ക് പൊലീസ് ഗതാഗതം നിയന്ത്രിക്കുകയോ ചെയ്താൽ മാത്രമേ റോഡിലൂടെ സുഗമമായ ഗതാഗതം സാധ്യമാകൂ.

മാഹി സി.ഐ ആർ. ഷൺമുഖം, പള്ളൂർ എസ്.ഐ സി.വി. റെനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലം പരിശോധിച്ചു.

Tags:    
News Summary - traffic signal batteries stolen; bypass road closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.