മട്ടന്നൂര്‍: കനത്ത കാറ്റിലും മഴയിലും മട്ടന്നൂര്‍ മേഖലയില്‍ വ്യാപക നാശം. അമ്പലം റോഡില്‍ കെട്ടിടത്തിന് മുകളിലെ ഷീറ്റ് നിലംപതിച്ചു. കെട്ടിടത്തിലെ ശില്പി കണ്‍സ്ട്രക്ഷന്‍ ഓഫിസില്‍ വെള്ളം കയറി.
ബസ്സ്റ്റാൻഡിലെ കെട്ടിടത്തിന് മുകളിലെ പരസ്യ ബോര്‍ഡ് ഭാഗികമായി തകര്‍ന്നു. അമ്പലം റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിന് മുകളില്‍ മരം പൊട്ടിവീണ് വാഹനത്തിന് കേടുപാട് സംഭവിച്ചു.
കൊതേരി മാണിയേരിയില് വൈദ്യുതിലൈന്‍ പൊട്ടിവീണു. വിമാനത്താവള റോഡിൽ കാര ഇടിപീടിക വളവില്‍ കൂറ്റന്‍ മാവ് പൊട്ടിവീണ് ഗതാഗതം നിലച്ചു. തുടര്‍ന്ന് നാട്ടുകാര്‍ മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ശ്രീകണ്ഠപുരം: ബുധനാഴ്ച രാത്രി ശക്തമായ മഴയോടൊപ്പമുണ്ടായ മിന്നലിൽ ഏരുവേശ്ശി ചുണ്ടക്കുന്നിലെ മേക്കാട്ട് ജോജിയുടെ വീടിന് കേടുപാടുകൾ പറ്റി. വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. വീടിനടുത്ത തെങ്ങിന് മിന്നലേറ്റു.
ഇരിക്കൂർ: ശക്തമായ മിന്നലിൽ പെരുവളത്ത്പറമ്പിൽ വീടിന് നാശനഷ്ടം. മഞ്ഞപ്പാറയിലെ ടി.പി. മൂസാെൻറ വീടിനാണ് കേടുപാട് പറ്റിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ശക്തമായ മിന്നൽ വീടിെൻറ സ്റ്റോർ റൂമിൽ പതിക്കുകയായിരുന്നു.
ഈ സമയം വീട്ടുകാർ അടുക്കളയിൽ ജോലിത്തിരക്കിലായിരുന്നതിനാൽ അപകടമൊഴിവായി. വീടിെൻറ ഫ്യൂസ് കത്തിപ്പോവുകയും ആ പ്രദേശത്തെ വൈദ്യുതി നിലക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.