മട്ടന്നൂർ: ഗൂഗിൾപേ വഴി പണം കൈപ്പറ്റി മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ മട്ടന്നൂർ എസ്.ഐ എ. നിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കണ്ണൂക്കര കൊയിലാണ്ടി ഹൗസിൽ കെ. അക്ഷയ് (29) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 23ന് രാത്രി എം.ഡി.എം.എ സഹിതം രണ്ടുപേരെ പിടികൂടിയിരുന്നു. പേരാവൂർ മുരിങ്ങോടി പെരുമ്പന്ന കടുത്ത നമ്പിയോട്ടെ വാണിയങ്കണ്ടി ഹൗസിൽ വി.കെ. മുഹമ്മദ് അഫ്സൽ (27), താണ കണ്ണൂക്കര വെസ്റ്റ് തൂക്കിലെ പി. നംറിൻ (27) എന്നിവരാണ് പിടിയിലായത്. ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അക്ഷയെക്കുറിച്ച് സൂചന ലഭിച്ചത്. അക്ഷയ്ക്ക് 5000 രൂപ ഗൂഗിൾപേ വഴി അയച്ചാണ് എം.ഡി.എം.എ കൈപ്പറ്റിയതെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.
നിരവധി പേർക്ക് ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്യുന്നതായി വ്യക്തമായിട്ടുണ്ട്. ഇയാളെ കോടതി റിമാന്‍റ് ചെയ്തു. അളവ് അനുസരിച്ച് തുക ഇടപാടുകാരോട് പറയുകയും പൈസ കിട്ടിയാൽ എം.ഡി.എം.എ എത്തിച്ചു കൊടുക്കുകയുമാണ് പതിവ്. പെരിങ്ങോത്ത് കാമുകിയുടെ പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് അക്ഷയ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.