അ​ട​ഞ്ഞുകി​ട​ക്കു​ന്ന പൊ​ലീ​സ് ടൂ​റി​സ്റ്റ് പ്രൊ​ട്ട​ക്ഷ​ൻ ആ​ൻ​ഡ്​ അ​സി​സ്റ്റ​ൻ​സ് സെൻറ​ർ 

മുഴപ്പിലങ്ങാട് ബീച്ചിൽ സന്ദർശകർക്ക് സംരക്ഷണമില്ല; പൊലീസ് കേന്ദ്രം നോക്കുകുത്തി

മു​ഴ​പ്പി​ല​ങ്ങാ​ട്: സ​ഞ്ചാ​രി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ൻ ബീ​ച്ചി​ലെ കേ​ര​ള പൊ​ലീ​സ് ടൂ​റി​സ്റ്റ് പ്രൊ​ട്ട​ക്ഷ​ൻ ആ​ൻ​ഡ്​ അ​സി​സ്റ്റ​ൻ​സ് സെൻറ​ർ നോ​ക്കു​കു​ത്തി​യാ​യി.

2018 മാ​ർ​ച്ച് 24ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​താ​ണ് ഈ ​പൊ​ലീ​സ് കേ​ന്ദ്രം. ബീ​ച്ചി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് പൊ​ലീ​സ് കേ​ന്ദ്രം തു​ട​ങ്ങി​യ​തെ​ന്നാ​ണ് വ​കു​പ്പ് ത​ല​വ​ന്മാ​ർ പ്ര​ഖ്യാ​പി​ച്ച​ത്. അ​തെ​ല്ലാം പാ​ഴ്വാ​ക്കാ​യി എ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കേ​ന്ദ്രം. നേ​ര​ത്തെ പൊ​ലീ​സ് എ​യ്​​ഡ് പോ​സ്റ്റ് പേ​രി​നെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ കേ​ന്ദ്രം സ്ഥാ​പി​ച്ച​​​തോ​ടെ അ​ത് ഒ​ഴി​വാ​ക്കി. എ​യ്ഡ്പോ​സ്റ്റ് സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റു​ക​യും ചെ​യ്തു.

ബീ​ച്ചി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ത​ര​ണ​വും ന​ട​ക്കു​ന്ന​താ​യി പ​രി​സ​ര​വാ​സി​ക​ൾ നേ​ര​ത്തെ ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്നു. രാ​ത്രി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മ​റ്റും ബീ​ച്ചി​ലെ​ത്തു​ന്ന​ത് പ​തി​വാ​ണ്. ബീ​ച്ച് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യ​താ​യി സ​ന്ദ​ർ​ശ​ക​ർ​ക്കും പ​രാ​തി​യു​ണ്ട്.

ബീ​ച്ചി​ലെ രാ​ത്രി വൈ​കി​യു​ള്ള സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് എ​ട​ക്കാ​ട് പൊ​ലീ​സ് വി​ളി​ച്ചു​ചേ​ർ​ത്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത ന​ട​പ​ടി പൊ​ലീ​സ് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ക​ട​ൽ തീ​ര​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്കി​ട​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന​തി​നാ​ൽ ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ടേ​റെ അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​പ​ക​ടം വാ​ർ​ത്ത​യാ​യാ​ൽ കു​റ​ച്ച് ദി​വ​സം പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. കു​റ​ച്ച് ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും പ​ഴ​യ​പ​ടി​യാ​കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ അ​യ​വ് വ​ന്ന​തോ​ടെ ബീ​ച്ചി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ബീ​ച്ചി​ലെ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​ക്ക് പൊ​ലീ​സ് കേ​ന്ദ്രം സ​ജീ​വ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Muzhappilangad beach has no protection for visitors; police center closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.