ന​ടു​വി​ൽ ബ​സ്റ്റാ​ൻ​ഡി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രി​പാ​ടി​ക്കി​ടെ ന​ട​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ

ഗാന്ധി അനുസ്മരണത്തിന് നേരെ ആർ.എസ്.എസ് ആക്രമണനീക്കം

ന​ടു​വി​ൽ: യൂ​ത്ത് കോ​ൺ​ഗ്ര​സ് ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ന​ടു​വി​ൽ ബ​സ്റ്റാ​ൻ​ഡി​ൽ ന​ട​ത്തി​യ ‘ഹേ, ​റാം’ ഗാ​ന്ധി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ആ​ർ.​എ​സ്.​എ​സി​ന്റെ ആ​ക്ര​മ​ണ നീ​ക്കം. പ​രി​പാ​ടി ന​ട​ക്കു​ന്ന വേ​ദി​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​നും ഫ്ല​ക്സ് എ​ടു​ത്തു ക​ള​യാ​നും ശ്ര​മി​ച്ചു.

ശ​ക്ത​മാ​യ പോ​ലീ​സ് കാ​വ​ലു​ള്ള​തി​നാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​യി. ഗാ​ന്ധി​യെ കൊ​ന്ന​ത് ആ​ർ.​എ​സ്.​എ​സ് ആ​ണെ​ന്നു​ള്ള ഫ്ല​ക്സ് നീ​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു ഭീ​ഷ​ണി. ഗാ​ന്ധി​യെ കൊ​ന്ന​ത് ആ​ർ.​എ​സ്.​എ​സ് എ​ന്ന് ത​ന്നെ​യാ​ണെ​ന്ന് നൂ​റു​വ​ട്ടം പ​റ​യു​മെ​ന്ന് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്ന യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​വ​ർ​ത്തി​ച്ചു. പ​രി​പാ​ടി അ​ല​ങ്കോ​ല​മാ​ക്കാ​നു​ള്ള ശ്ര​മം ശ​ക്ത​മാ​യ​തോ​ടെ പ​ത്തോ​ളം ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. പ​രി​പാ​ടി​ക്ക് നേ​രെ ആ​ർ​എ​സ്എ​സ് ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നു​ള്ള സൂ​ച​ന​യെ തു​ട​ർ​ന്ന് ക​ന​ത്ത പൊ​ലീ​സ് കാ​വ​ൽ ടൗ​ണി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 

Tags:    
News Summary - RSS attack on Gandhi commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.