ബോ ​സ്ട്രി​ങ് മാ​തൃ​ക

തുരുത്തിമുക്ക് പാലത്തിന് പരിഷ്കരിച്ച ധനസഹായം; കിഫ്ബിയുടെ 17.95 കോടി അനുമതി

പാ​നൂ​ർ: തു​രു​ത്തി​മു​ക്ക് പാ​ലം നി​ർ​മാ​ണ​ത്തി​ന് കി​ഫ്ബി 17.95 കോ​ടി​യു​ടെ അ​നു​മ​തി​യാ​യി. ജി​ല്ല​യെ​യും കോ​ഴി​ക്കോ​ടി​നെ​യും ബ​ന്ധി​പ്പി​ച്ച് മ​യ്യ​ഴി പു​ഴ​ക്ക് കു​റു​കെ കി​ട​ഞ്ഞി​യി​ൽ​നി​ന്നാ​ണ് തു​രു​ത്തി​മു​ക്ക് പാ​ലം നി​ർ​മി​ക്കു​ക. അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ പാ​ലം നി​ർ​മാ​ണ​ത്തി​ന് ഇ​തോ​ടെ പു​തു​ജീ​വ​ൻ കൈ​വ​ന്നു. 2019ൽ ​ത​റ​ക്ക​ല്ലി​ട്ട പാ​ല​ത്തി​ന്റെ പ്രാ​രം​ഭ പ്ര​വൃ​ത്തി മാ​ത്രം തു​ട​ങ്ങി പി​ന്നീ​ട് നി​ർ​ത്തി​വെ​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വൈ​കി​യ​തോ​ടെ ക​രാ​റേ​റ്റെ​ടു​ത്ത ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് ത​വ​ണ ടെ​ൻ​ഡ​ർ ചെ​യ്തെ​ങ്കി​ലും 27 ശ​ത​മാ​നം തു​ക കൂ​ടു​ത​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നാ​ൽ അ​ട​ങ്ക​ൽ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ കി​ഫ്ബി വി​ദ​ഗ്ധ സ​മി​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് കി​ഫ്ബി ഇ​പ്പോ​ൾ സാ​മ്പ​ത്തി​കാ​നു​മ​തി ന​ൽ​കി​യ​ത്. കെ.​ആ​ർ.​എ​ഫ്.​ബി സാ​ങ്കേ​തി​കാ​നു​മ​തി നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു. ഇ​നി പ്ര​വൃ​ത്തി​ക്കാ​യി ടെ​ൻ​ഡ​ർ ന​ട​പ​ടി​യാ​വും.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി വൈ​കി​യ​തു കാ​ര​ണം പ്ര​വൃ​ത്തി വൈ​കി​യ​തോ​ടെ ക​രാ​റു​കാ​ർ ഉ​യ​ർ​ന്ന അ​ട​ങ്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കി​ഫ്ബി​യി​ൽ​നി​ന്ന് അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​രാ​റു​കാ​ര​നെ ഒ​ഴി​വാ​ക്കി പ്ര​വൃ​ത്തി നി​ർ​ത്തി​വെ​ച്ചു. പാ​ല​ത്തി​ന്റെ നി​ർ​മാ​ണം നി​ല​വി​ൽ ഏ​ഴ് ശ​ത​മാ​നം മാ​ത്ര​മാ​ണ് ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

അ​നു​ബ​ന്ധ റോ​ഡു​ക​ളു​ടെ സ്ഥ​ലം ഏ​റ്റെ​ടു​പ്പ് പൂ​ർ​ത്തീ​ക​രി​ച്ച് സ്ഥ​ലം ല​ഭ്യ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ബാ​ക്കി അ​ട​ങ്ക​ലി​ന് 2023 മേ​യ് മാ​സ​ത്തി​ൽ 14.8 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ന​ൽ​കി പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ചെ​യ്തു. ആ​ദ്യ​ത്തെ ടെ​ൻ​ഡ​റി​ൽ സിം​ഗി​ൾ ബി​ഡ് ആ​യ​തി​നാ​ലും, ര​ണ്ടാ​മ​ത്തെ ടെ​ൻ​ഡ​റി​ൽ അ​പ്രൂ​വ​ൽ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​വും റീ​ടെ​ൻ​ഡ​ർ ചെ​യ്തു.

മൂ​ന്നാ​മ​ത്തെ ടെ​ൻ​ഡ​റി​ൽ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി അ​റി​യി​ച്ച തു​ക അ​ട​ങ്ക​ൽ തു​ക​യേ​ക്കാ​ൾ 27 ശ​ത​മാ​നം അ​ധി​ക​മാ​യ​തി​നാ​ൽ അ​ട​ങ്ക​ൽ പു​നഃ​പ​രി​ശോ​ധി​ച്ച് വീ​ണ്ടും ടെ​ൻ​ഡ​ർ ചെ​യ്യു​വാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ, ഇ.​കെ. വി​ജ​യ​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ ഇ​ട​പെ​ട്ട് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ന്ന​ത ഉ​ദ്യോ​സ്ഥ​രു​ടെ യോ​ഗ​വും വി​ളി​ച്ചി​രു​ന്നു.

ആ​കെ 204 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ൽ പു​ഴ​ക്കു കു​റു​കെ​യു​ള്ള സ്പാ​ൻ ബോ ​സ്ട്രി​ങ് ആ​ർ​ച്ച് മാ​തൃ​ക​യി​ൽ നി​ർ​മി​ക്കാ​നാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. കൂ​ടാ​തെ പാ​ല​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു കി​ട​ഞ്ഞി സൈ​ഡി​ൽ 175 മീ​റ്റ​റും എ​ട​ച്ചേ​രി സൈ​ഡി​ൽ 60 മീ​റ്റ​റും നീ​ള​ത്തി​ൽ അ​പ്രോ​ച്ച് റോ​ഡും നി​ർ​മി​ക്കു​ന്ന​താ​ണ്. 

Tags:    
News Summary - Revised Financing for Thuruthimuk Bridge 17.95 crore sanctioned by KIIFB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.