പാനൂർ: അശാസ്ത്രീയ രീതിയിൽ സെപ്റ്റിക് ടാങ്ക് നിർമിച്ച് കക്കൂസ് മാലിന്യങ്ങൾ ഒഴുക്കിവിട്ട വീട്ടുടമയുടെ നടപടി പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ദുർഗന്ധവും ഒപ്പം കൊതുകുകളും നിറഞ്ഞ അവസ്ഥയിലാണ് പ്രദേശം. പെരിങ്ങത്തൂർ കെ.എസ്.ഇ.ബി ഓഫിസിന് സമീപം 20ഓളം അതിഥി തൊഴിലാളികൾ തിങ്ങി താമസിക്കുന്ന വാടക വീട്ടിലാണ് വൃത്തിഹീനമായ രീതിയിലുള്ള കക്കൂസും പരിസരവും സെപ്റ്റിക് ടാങ്കുമുള്ളത്.
പെരിങ്ങത്തൂർ സ്വദേശിയുടെ നടത്തിപ്പിലുള്ളതാണ് ഈ വാടക വീട്. കോൺക്രീറ്റ് സ്ലാബിന് പകരം മരങ്ങളും ഓലകളും വെച്ചു മണ്ണിട്ടുമൂടിയ സ്ഥിതിയിലാണ് സെപ്റ്റിക് ടാങ്കുകളുള്ളത്. കെട്ടിടത്തിന്റെ പിന്നിലായി പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചു കുന്നുകൂടി കിടക്കുകയാണ്. കുളിമുറിയിൽ നിന്നും വരുന്ന മലിനജലവും മുറ്റത്തേക്ക് ഒഴുക്കിവിട്ട് അണുക്കൾ കുന്നുകൂടി കിടക്കുകയാണ്.
വീടിന് ചുറ്റും ഭക്ഷ്യ മാലിന്യങ്ങൾ ഉൾപ്പെടെ കൂട്ടിയിട്ട നിലയിൽ കണ്ടെത്തി. നിരവധി തവണ പാനൂർ നഗരസഭ അധികൃതരെയും, വാർഡ് കൗൺസിലറെയും അറിയിച്ചിട്ടും, രേഖാമൂലം പരാതി നൽകിയിട്ടും ഇതുവരെ അനുകൂലമായ ഒരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്നും ഇതുവരെയുണ്ടായിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.