പാനൂർ: നിലവിലുള്ള ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ടൗണുകളിൽ പൊലീസ്, പി.ഡബ്ല്യു.ഡി, മോട്ടോർ വാഹന വകുപ്പ്, നഗരസഭ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടത്തി പാർക്കിങ്, നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുവാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.
സ്വകാര്യ വ്യക്തികളുടെ ഫോർവീൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ജലസേചന വകുപ്പിന് കൈവശമുള്ള സ്ഥലത്ത് ക്രമീകരണം നടത്തുന്നതിന് തീരുമാനിച്ചു. ടൗൺ ക്രമീകരണത്തിന് കവലയിൽ നിന്ന് 75 മീറ്റർ നാലു ഭാഗത്തേക്കും പി.ഡബ്ല്യു.ഡി നൽകുന്ന 80 ലക്ഷം രൂപയ്ക്ക് അനുമതി ലഭിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർതലത്തിൽ ഇടപെടുന്നതിന് തീരുമാനിച്ചു.
നഗരസഭയുടെ വിവിധ ടൗണുകളിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോകൾക്ക് നമ്പർ നൽകുവാൻ തീരുമാനിച്ചു. നടപ്പാത കയ്യേറി കച്ചവടം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതിന് പരിശോധന ഊർജ്ജിതപ്പെടുത്തുവാൻ തീരുമാനിച്ചു. ഓട്ടോറിക്ഷ തൊഴിലാളികൾ, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേർക്കുവാൻ തീരുമാനിച്ചു.
ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ പ്രീത അശോക്, നഗരസഭ സെക്രട്ടറി എ. പ്രവീൺ, പാനൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. വിനോദ്കുമാർ, എ.എസ്.ഐ കെ.വി. സതീശൻ, ചൊക്ലി പൊലീസ് സബ് ഇൻസ്പെക്ടർ പി.പി. ഷമീൽ, എ.എം.വി.ഐ അനസ്, സ്പെഷ്യൽ വില്ലേജ് ഓഫിസർമാരായ എൻ. പ്രസാദ്, പി. അഭിലാഷ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എൻ.കെ. സുനിൽ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരായ കെ. റഹൂഫ്, കെ. നിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.