Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPanurchevron_rightപാനൂരിൽ ട്രാഫിക്...

പാനൂരിൽ ട്രാഫിക് പരിഷ്കരണം; വാഹന പാർക്കിങ്ങിന് സ്ഥലമൊരുക്കും

text_fields
bookmark_border
traffic reform
cancel

പാ​നൂ​ർ: നി​ല​വി​ലു​ള്ള ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ടൗ​ണു​ക​ളി​ൽ പൊ​ലീ​സ്, പി.​ഡ​ബ്ല്യു.​ഡി, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫീ​ൽ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി പാ​ർ​ക്കി​ങ്, നോ ​പാ​ർ​ക്കി​ങ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​വാ​ൻ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ഫോ​ർ​വീ​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് ജ​ല​സേ​ച​ന വ​കു​പ്പി​ന് കൈ​വ​ശ​മു​ള്ള സ്ഥ​ല​ത്ത് ക്ര​മീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു. ടൗ​ൺ ക്ര​മീ​ക​ര​ണ​ത്തി​ന് ക​വ​ല​യി​ൽ നി​ന്ന് 75 മീ​റ്റ​ർ നാ​ലു ഭാ​ഗ​ത്തേ​ക്കും പി.​ഡ​ബ്ല്യു.​ഡി ന​ൽ​കു​ന്ന 80 ല​ക്ഷം രൂ​പ​യ്ക്ക് അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ടൗ​ണു​ക​ളി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ​ക​ൾ​ക്ക് ന​മ്പ​ർ ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു. ന​ട​പ്പാ​ത ക​യ്യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​ന്ന​തി​ന് പ​രി​ശോ​ധ​ന ഊ​ർ​ജ്ജി​ത​പ്പെ​ടു​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി വ്യ​വ​സാ​യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

ചെ​യ​ർ​മാ​ൻ വി.​നാ​സ​ർ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ പ്രീ​ത അ​ശോ​ക്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ. ​പ്ര​വീ​ൺ, പാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​നോ​ദ്കു​മാ​ർ, എ.​എ​സ്.​ഐ കെ.​വി. സ​തീ​ശ​ൻ, ചൊ​ക്ലി പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ഷ​മീ​ൽ, എ.​എം.​വി.​ഐ അ​ന​സ്, സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫി​സ​ർ​മാ​രാ​യ എ​ൻ. പ്ര​സാ​ദ്, പി. ​അ​ഭി​ലാ​ഷ്, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്റ് എ​ൻ.​കെ. സു​നി​ൽ, പി.​ഡ​ബ്ല്യു.​ഡി ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​റ​ഹൂ​ഫ്, കെ. ​നി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle parkingpanurtraffic reform
News Summary - Traffic reform in Panur-Space will be provided for vehicle parking
Next Story