പ​യ്യ​ന്നൂ​രി​ൽ എ.​കെ.​പി അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ

ഇ​വി​ടെ​യു​ണ്ട്, ഒ​രു​പി​ടി സ്മൃ​തി​പു​ഷ്പ​ങ്ങ​ൾ

പ​യ്യ​ന്നൂ​ർ: മ​ല​യാ​ള ഭാ​ഷ​യു​ടെ സു​കൃ​തം എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ വി​ട​വാ​ങ്ങു​ന്ന​ത് ക​ണ്ണൂ​രി​ലും ഒ​രു​പി​ടി ഓ​ർ​മ​ക​ൾ അ​വ​ശേ​ഷി​പ്പി​ച്ചാ​ണ്. ഏ​റെ​ക്കാ​ല​മാ​യി കോ​ഴി​ക്കോ​ട് താ​മ​സ​മാ​ക്കി​യ എം.​ടി സാ​ഹി​ത്യ​സം​ഗ​മ​ങ്ങ​ളി​ലും പ​രി​പാ​ടി​ക​ൾ​ക്കു​മാ​യി ക​ണ്ണൂ​രി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തി​യി​രു​ന്നു. ജി​ല്ല​യി​ലെ എ​ഴു​ത്തു​കാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു. എം.​ടി ഓ​ർ​മ​യാ​കു​മ്പോ​ൾ ക​ണ്ണീ​ർ പൊ​ഴി​ക്കു​ക​യാ​ണ് ക​ണ്ണൂ​രി​ലെ സാ​ഹി​ത്യ-​സാം​സ്കാ​രി​ക മ​ണ്ണും.

അ​ത്യു​ത്ത​ര കേ​ര​ള​ത്തി​ന്റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന പ​യ്യ​ന്നൂ​രി​ന്​ സാ​ഹി​ത്യ​ത്തി​ന്റെ ഹി​മ​വാ​ൻ എം.​ടി​യെ​ക്കു​റി​ച്ചും പ​റ​യാ​നു​ണ്ട് കാ​ലം മാ​യ്ച്ചു​ക​ള​യാ​ത്ത ചി​ല ഓ​ർ​മ​ക​ൾ. വ​ള​രെ പ്ര​ശ​സ്ത​മാ​യ ര​ണ്ട് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി​യാ​ണ് പ​യ്യ​ന്നൂ​ർ, മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ൽ ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്റെ മ​ഞ്ഞു​തു​ള്ളി​ക​ൾ വ​ർ​ഷി​ച്ച സാ​ഹി​ത്യ​കാ​ര​നെ നാ​ടി​നോ​ട് ചേ​ർ​ത്തു​നി​ർ​ത്തി​യ​ത്. അ​തി​ലൊ​ന്ന് മ​ല​യാ​ള ഭാ​ഷാ പാ​ഠ​ശാ​ല 2005ൽ ​ന​ൽ​കി​യ ച​ന്തു​മേ​നോ​ൻ സ്മാ​ര​ക അ​വാ​ർ​ഡാ​യി​രു​ന്നു. ഏ​ച്ചൂ​ർ ന​ള​ന്ദ കോ​ള​ജാ​യി​രു​ന്നു അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ വേ​ദി. എ​ന്നാ​ൽ, അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച ശേ​ഷം പാ​ഠ​ശാ​ല ഡ​യ​റ​ക്ട​ർ ടി.​പി. ഭാ​സ്ക​ര പൊ​തു​വാ​ൾ മാ​ഷി​ന്റെ പ​യ്യ​ന്നൂ​രി​ലെ വീ​ട്ടി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച് ഏ​റെ നേ​രം വി​ശ്ര​മി​ച്ച ശേ​ഷ​മാ​യി​രു​ന്നു മ​ട​ക്ക​യാ​ത്ര. 

 മ​ല​യാ​ള ഭാ​ഷാ പാ​ഠ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ക​ണ്ണൂ​ർ താ​വ​ക്ക​ര എ​ത്തി​യ​പ്പോ​ൾ 

വി​ദ്വാ​ൻ എ.​കെ. കൃ​ഷ്ണ​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണ​യി​ലു​ള്ള മൂ​ന്നാ​മ​ത് എ.​കെ.​പി. അ​വാ​ർ​ഡ് 2011ൽ ​സ​മ്മാ​നി​ച്ച​താ​യി​രു​ന്നു പ​യ്യ​ന്നൂ​രി​നെ പു​ര​സ്കൃ​ത​മാ​ക്കി​യ ര​ണ്ടാ​മൂ​ഴം. അ​ന്ന് എം.​ടി എ.​കെ.​പി. ഓ​റി​യ​ന്റ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ത​റ​ക്ക​ല്ലി​ട​ലി​ൽ മു​ഖ്യാ​തി​ഥി​യു​മാ​യി എ​ന്ന​തും മ​റ്റൊ​രു ച​രി​ത്രം. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജാ​ൻ​സി ജ​യിം​സാ​ണ് ശി​ല​യി​ട്ട​ത്.

അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത് എ.​കെ. രാ​മ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ. ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, ഡോ. ​ജാ​ൻ​സി ജ​യിം​സ്, പ്ര​ഫ. മേ​ല​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ൻ, പ്ര​ഫ. ബി. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്, പി. ​അ​പ്പു​ക്കു​ട്ട​ൻ, ടി.​പി. ഭാ​സ്ക​ര പൊ​തു​വാ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഈ ​യാ​ത്ര​യി​ൽ അ​ന്നൂ​ർ സ​ഞ്ജ​യ​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ലെ​ത്തി സ​ന്ദ​ർ​ശ​ക പു​സ്ത​ക​ത്തി​ൽ കൈ​​യൊ​പ്പു ചാ​ർ​ത്തി എ​ന്ന​തും പ​യ്യ​ന്നൂ​രി​ന്റെ നേ​ട്ടം.

ഇ​തി​നു മു​മ്പ് കാ​പ്പാ​ട്ടു ക​ഴ​കം പെ​രു​ങ്ക​ളി​യാ​ട്ട വേ​ദി​യും ധ​ന്യ​മാ​ക്കി​യി​രു​ന്നു ആ ​ജ്ഞാ​ന​സാ​ഗ​രം. 1996 മാ​ർ​ച്ച് ആ​റി​ന് പെ​രു​ങ്ക​ളി​യാ​ട്ട സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​ത് നാ​ലു​കെ​ട്ടി​ന്റെ ക​ഥാ​കാ​ര​നാ​യി​രു​ന്നു. ടി.​പി. ഭാ​സ്ക​ര പൊ​തു​വാ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​രി​ൽ തു​ട​ക്കം കു​റി​ച്ച മ​ല​യാ​ള ഭാ​ഷാ​പാ​ഠ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം 2002ൽ ​നി​ർ​വ​ഹി​ച്ച​തും എം.​ടി​യാ​യി​രു​ന്നു. അ​ന്ന് താ​വ​ക്ക​ര​യി​ലാ​യി​രു​ന്നു പ​രി​പാ​ടി. വാ​ഹ​ന​മി​റ​ങ്ങി വേ​ദി​യി​ലേ​ക്ക് ന​ട​ന്നു​വ​രു​ന്ന എം.​ടി​യെ കാ​ണാ​ൻ നി​ര​വ​ധി നാ​ട്ടു​കാ​ർ എ​ത്തി​യി​രു​ന്നു. 

1996 മാ​ർ​ച്ച് ആ​റി​ന് കാ​പ്പാ​ട്ടു ക​ഴ​കം പെ​രു​ങ്ക​ളി​യാ​ട്ട സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഭാ​സ്ക​ര പൊ​തു​വാ​ളു​മാ​യി ആ​ത്മ​ബ​ന്ധം

പ​യ്യ​ന്നൂ​രി​ൽ ക​ലാ സാ​ഹി​ത്യ അ​ധ്യാ​പ​ന രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ടി.​പി. ഭാ​സ്ക​ര പൊ​തു​വാ​ളു​മാ​യി ആ​ത്മ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്നു എം.​ടി. പ​ല​പ്പോ​ഴും ഫോ​ൺ വി​ളി​ക്കാ​റു​ള്ള​താ​യും ‘പൊ​തു​വാ​ൾ സു​ഖ​മാ​യി​രി​ക്കു​ന്നോ?’ എ​ന്ന ചോ​ദ്യ​ത്തി​ൽ മാ​ത്ര​മാ​യി വി​ളി ഒ​തു​ക്കി​യി​രു​ന്ന​താ​യും ഭാ​സ്ക​ര പൊ​തു​വാ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, ആ ​ശ​ബ്ദം ന​ൽ​കി​യ ഇ​ന്ധ​നം ചെ​റു​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. 

ച​ന്തു​മേ​നോ​ൻ അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങി​ൽ ടി.​പി. ഭാ​സ്ക​ര പൊ​തു​വാ​ളി​നൊ​പ്പം (ഫയൽ ചിത്രങ്ങൾ)

എ​ഴു​ത്തു​കാ​ർ നി​ര​വ​ധി പേ​രു​ണ്ടാ​വാം. എ​ന്നാ​ൽ, മ​ല​യാ​ള​ത്തി​ന് അ​ന്നും ഇ​ന്നും എ​ന്നും ഒ​രു എം.​ടി മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ. അ​തു​കൊ​ണ്ടു​ത​ന്നെ ആ ​സാ​ന്നി​ധ്യം അ​ൽ​പാ​യു​ള്ള​താ​യാ​ൽ​പോ​ലും കാ​ല​ത്തി​ന് മാ​യ്ച്ചു​ക​ള​യാ​നാ​വി​ല്ല എ​ന്ന​തി​ന് പ​യ്യ​ന്നൂ​രും സാ​ക്ഷി​യാ​ണ്, ആ ​സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ലൂ​ടെ. 

ഔ​ദ്യോ​ഗി​ക ജീ​വി​തം തു​ട​ങ്ങി​യ​ത് ത​ളി​പ്പ​റ​മ്പി​ൽ

ക​ണ്ണൂ​ർ: മ​ല​യാ​ള​ത്തി​ന്റെ പ്രി​യ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ ഔ​ദ്യോ​ഗി​ക ജീ​വി​തം തു​ട​ങ്ങി​യ​ത് ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ൽ. 1959ൽ ​ഗ്രാ​മ​സേ​വ​ക​നാ​യാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. പ​ക്ഷേ, ര​ണ്ട് ദി​വ​സ​ത്തി​ന​കം രാ​ജി​വെ​ച്ചൊ​ഴി​ഞ്ഞു. ഗാ​ന്ധി​യ​ൻ മാ​ർ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ പു​ക​വ​ലി​ക്ക് നി​യ​ന്ത്ര​ണ​മു​ള്ള​തി​നാ​ലാ​ണ് എം.​ടി രാ​ജി​വെ​ച്ച​തെ​ന്നും ക​ഥ​യു​ണ്ട്. ഇ​ക്കാ​ര്യം അ​ദ്ദേ​ഹ​ത്തി​ന്റെ കാ​ലം എ​ന്ന നോ​വ​ലി​ൽ സേ​തു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ പ​റ​യു​ന്നു​ണ്ട്.

പാ​ല​ക്കാ​ട് എം.​ബി ടൂ​ട്ടോ​റി​യ​ലി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഗ്രാ​മ​സേ​വ​ക​ന്റെ കു​പ്പാ​യ​മ​ണി​ഞ്ഞ​ത്. എ​ഴു​ത്താ​ണ് ജീ​വി​ത​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ണ് തി​രി​ച്ച് എം.​ബി കോ​ള​ജി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. വൈ​കാ​തെ മാ​തൃ​ഭൂ​മി​യി​ൽ ​സ​ബ് എ​ഡി​റ്റ​റാ​യി ഔ​ദ്യോ​ഗി​ക ജീ​വി​ത​മാ​രം​ഭി​ച്ചു. ജോ​ലി ചെ​യ്തെ​ങ്കി​ലും എം.​ടി​ക്ക് ത​ളി​പ്പ​റ​മ്പി​ൽ സൗ​ഹൃ​ദ​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. അ​ന്ന് ഒ​ന്നി​ച്ച് ജോ​ലി ചെ​യ്ത​വ​രി​ൽ ആ​രും ഇ​ന്ന് ജീ​വ​നോ​ടെ​യു​മി​ല്ല. എം.​ടി ജോ​ലി​ക്കെ​ത്തി​യ അ​ന്ന​ത്തെ ക​രി​മ്പം ഇ.​ടി.​സി ഇ​പ്പോ​ൾ കി​ല സെ​ന്റ​റാ​ണ്.

സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ല്‍ ഗ്രാ​മ​വി​ക​സ​ന​ത്തി​നാ​യി ക​മ്യൂ​ണി​റ്റി പ്രോ​ജ​ക്ടു​ക​ളും നാ​ഷ​ന​ല്‍ എ​ക്സ്റ്റ​ന്‍ഷ​ന്‍ സ​ർ​വി​സ് ബ്ലോ​ക്കു​ക​ളും ഉ​ണ്ടാ​യ​പ്പോ​ള്‍ ഈ ​പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഗ്രാ​മ​സേ​വ​ക​രെ നി​യ​മി​ച്ച​ത്. പി​ന്നീ​ട​ത് വി​ല്ലേ​ജ് എ​ക്സ്റ്റ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍ എ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടു. വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ദി​ശാ​ബോ​ധം ന​ല്‍കു​ക​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ല്‍ ക്രി​യാ​ത്മ​ക​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യു​മാ​ണ് ഗ്രാ​മ​സേ​വ​ക​രു​ടെ ക​ട​മ. അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ദി​ശാ​ബോ​ധം ന​ൽ​കാ​നാ​യി​രു​ന്നു എം.​ടി​യു​ടെ നി​യോ​ഗം.

Tags:    
News Summary - Here's a handful of flowers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.