1. പ​യ്യ​ന്നൂ​രി​ൽ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്ന് പി​ടി​കൂ​ടി​യ പ​ഴ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ 2. പ​ത്തൊ​മ്പ​താം മൈ​ലി​ലെ ഹോ​ട്ട​ലി​ൽ നി​ന്നും

പി​ടി​കൂ​ടി​യ പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ

പ​യ്യ​ന്നൂ​ർ: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. ചാ​യ​മ​ക്കാ​നി കേ​ളോ​ത്ത്, കാ​സ കു​ക്ന കേ​ളോ​ത്ത്, സ്ട്രീ​റ്റ് ഫു​ഡ് കേ​ളോ​ത്ത്, റോ​യ​ൽ ഫു​ഡ് റെ​യി​ൽ​വേ ഗേ​റ്റ്, സം​സം ഹോ​ട്ട​ൽ കൊ​റ്റി എ​ന്നീ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നാ​യി പ​ഴ​കി​യ എ​ണ്ണ, ചി​ക്ക​ൻ ഫ്രൈ, ​ക​ല്ലു​മ്മ​ക്കാ​യ ഫ്രൈ, ​പൊ​റോ​ട്ട മാ​വ്, ഷ​വ​ർ​മ, സ്വ​ദേ​ശി വ​ട, കി​ഴ​ങ്ങ് പൊ​രി തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി.

ആ​രോ​ഗ്യ വി​ഭാ​ഗം സീ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷി​ബു, പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം. ​രേ​ഖ, ഒ.​കെ. ശ്യാം ​കൃ​ഷ്ണ​ൻ, എ. ​അ​നീ​ഷ്ലാ​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​രി​ട്ടി: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ളും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. 19ാം മൈ​ലി​ലെ കൊ​ട്ടാ​രം ഫ്രൂ​ട്ട്സ്, അ​മീ​ർ ത​ട്ടു​ക​ട, പി.​കെ. ഹോ​ട്ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​ളി​യി​ൽ പാ​ല​ത്തി​നു സ​മീ​പ​ത്തെ സെ​ക്ക​ൻ​ഡ് സ്ട്രീ​റ്റ്, 19ാം മൈ​ലി​ലെ എ​സ്.​എം. സ്റ്റോ​ർ , ഗ്രാ​ന്റ് വി ​സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ക്ലീ​ൻ​സീ​റ്റി മാ​നേ​ജ​ർ രാ​ജീ​വ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​ച്ചെ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും 10,000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കാ​നു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു.

Tags:    
News Summary - Stale food caught in Payyannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.