പയ്യന്നൂര്‍: മുഖസൗന്ദര്യം വർധിപ്പിക്കാനെത്തിയ യുവതിക്ക് ചികിത്സയെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. മലപ്പുറത്തെ മുപ്പത്തേഴുകാരിയുടെ പരാതിയിലാണ് പയ്യന്നൂരിലെ ഡോ. നമ്പ്യാര്‍സ് സ്കിന്‍ ഹെയര്‍ ലേസര്‍ ഈസ്തെറ്റിക്കിലെ ഡോ. വരുണ്‍ നമ്പ്യാര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. സമൂഹ മാധ്യമത്തിലൂടെ നടത്തിയ സ്കിന്‍ ആൻഡ് ഹെയര്‍ ക്ലിനിക് പ്ലാസ്റ്റിക് സര്ജന് എന്ന പ്രചാരണം ശ്രദ്ധയില്‍പെട്ടതോടെയാണ് മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പരാതിക്കാരിയായ യുവതി പയ്യന്നൂരിലെ ക്ലിനിക്കിലെത്തിയത്.
ഡോക്ടറുടെ നിർദേശ പ്രകാരം കഴിഞ്ഞ നവംബര്‍ 27, ഡിസംബര്‍ 16 തീയതികളില്‍ യുവതി ഫെയ്സ് ലിഫ്റ്റിങ് ട്രീറ്റ്മെന്റിന് വിധേയയായതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ചികിത്സപ്പിഴവുമൂലം പാര്‍ശ്വഫലങ്ങളുണ്ടായതിനെ തുടര്‍ന്ന് യുവതി ഡോക്ടറെ സമീപിച്ചിട്ടും പ്രശ്നപരിഹാരത്തിനുള്ള തുടര്‍ചികിത്സ നല്‍കിയില്ല. ചികിത്സക്കായി പരാതിക്കാരിയില്‍നിന്ന് വാങ്ങിയ 50,000 രൂപ തിരിച്ചുനല്കിയതുമില്ലെന്നും പരാതിയിലുണ്ട്. മുഖത്തുണ്ടായ പാര്‍ശ്വഫലങ്ങള്‍ കാരണം മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിക്ക് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളും വന്നത്രെ. തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.