പേ​രി​യ ചു​രം​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ

പേരിയ ചുരംപാതയിലെ മണ്ണിടിച്ചിൽ; തൊഴിലാളിയുടെ മരണം പ്രവൃത്തിയിലെ അപാകത മൂലം

പേ​രാ​വൂ​ർ: നി​ടും​പൊ​യി​ൽ -പേ​രി​യ ചു​രം റോ​ഡ് ന​വീ​ക​ര​ണ​ത്തി​നി​ടെ തൊ​ഴി​ലാ​ളി മ​രി​ച്ച​ത് പ്ര​വൃ​ത്തി​യി​ലെ അ​പാ​ക​ത മൂ​ലം. മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന ഭാ​ഗ​ത്ത് സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ന​ട​ത്താ​തെ തൊ​ഴി​ലാ​ളി​ക​ളെ കൊ​ല​ക്ക് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന ആ​ക്ഷേ​പ​വു​മാ​യി നാ​ട്ടു​കാ​രും രം​ഗ​ത്തെ​ത്തി.

ത​ല​ശ്ശേ​രി -ബാ​ബ​ലി അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ പേ​ര്യ ചു​ര​ത്തി​ൽ നാ​ലാം വ​ള​വി​ൽ റോ​ഡ് പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വ​യ​നാ​ട് പേ​ര്യ ച​ന്ദ​ന​ത്തോ​ട് സ്വ​ദേ​ശി പീ​റ്റ​ർ മ​രി​ച്ച​തി​ന്റെ നടു​ക്ക​ത്തി​ലാ​ണ് മ​ല​യോ​രം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ദു​ര​ന്തം ഉ​ണ്ടാ​യ​ത്. ചു​ര​ത്തി​ൽ നാ​ലാം വ​ള​വി​ൽ റോ​ഡ് പു​ന​ർ​നി​ർ​മാ​ണ പ്ര​വൃത്തി​ക്കി​ടെ മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​കു​ക​യും വ​ലി​യ പാ​റക്കല്ലു​ക​ൾ ഇ​ടി​ഞ്ഞുവീ​ണ​തി​നെ തു​ട​ർ​ന്ന് നി​ർ​മാ​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ക​മ്പി​ക്കെ​ട്ട് ത​ല​യി​ൽ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ തി​ല്ല​ങ്കേ​രി സ്വ​ദേ​ശി ബി​നു, മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി മ​നോ​ജ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ക​മ്പി​ക്കെ​ട്ടി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ മൂ​വരെ​യും ക​മ്പി മു​റി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പീ​റ്റ​ർ മ​രി​ച്ചു. വി​ള്ള​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക​യും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ പ​ല​ത​വ​ണ മ​ണ്ണി​ടി​ച്ച​ിലു​ണ്ടാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്നു​ണ്ട്. നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക്കി​ടെ മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്ന​ത് റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. തൊ​ഴി​ലാ​ളി മ​രി​ച്ച​ത് പ്ര​വൃ​ത്തി​യി​ലെ അ​പാ​ക​ത മൂ​ല​മാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഒ​രു സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കാ​തെ​യാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Landslide on Periya Pass; Death of workman due to defect in work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.