ക​ണ്ണൂ​ർ ജി​ല്ല​യി​ലെ മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ ഉ​ളി​ക്ക​ൽ-പ​യ്യാ​വൂ​ർ റോ​ഡ്​ ക​ന​ത്ത​മ​ഴ​യി​ൽ മു​ണ്ടാ​നൂ​ർ എ​സ്‌​റ്റേ​റ്റി​ന് സ​മീ​പം ഇ​ടി​ഞ്ഞ്​ വ​ലി​യ ഗ​ർ​ത്ത​മാ​യ​പ്പോ​ൾ. ഇ​തുവ​ഴി​യു​ള്ള ഗ​താ​ഗ​തം

പൂ​ർ​ണ്ണ​മാ​യും നി​രോ​ധി​ച്ചു

ശ്രീ​ക​ണ്ഠ​പു​രം: പ​യ്യാ​വൂ​ർ-​ഉ​ളി​ക്ക​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ മു​ണ്ടാ​നൂ​ർ എ​സ്‌​റ്റേ​റ്റി​നു സ​മീ​പം ഭൂ​മി പി​ള​ർ​ന്നു. ഹൈ​വേ റോ​ഡ് ര​ണ്ടാ​യി. ഗ​താ​ഗ​തം പൊ​ലീ​സ് ത​ട​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റോ​ഡ് പി​ള​ർ​ന്ന​ത്.

വ​ൻ ദു​ര​ന്തം വ​ഴി​മാ​റി. മീ​റ്റ​റു​ക​ളോ​ളം നീ​ള​ത്തി​ൽ റോ​ഡ് പി​ള​ർ​ന്ന് പു​ഴ ഭാ​ഗ​ത്തേ​ക്ക് തെ​ന്നി​മാ​റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് റോ​ഡ് പി​ള​ർ​ന്ന​തെ​ങ്കി​ലും ത​ല​നാ​രി​ഴ​ക്കാ​ണ്​ മ​റ്റ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യ​ത്. കാ​ല​വ​ർ​ഷം ക​ന​ക്കു​മ്പോ​ൾ റോ​ഡ് ത​ക​രു​ന്ന​തും പു​ഴ​യോ​രം ഇ​ടി​യു​ന്ന​തും മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വി​ടെ പ​തി​വാ​ണ്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ മ​ല​യോ​ര ഹൈ​വേ​യി​ൽ മു​ണ്ടാ​നൂ​രി​നും തോ​ണി​ക്ക​ട​വി​നും ഇ​ട​യി​ലാ​ണ് പു​ഴ റോ​ഡി​നെ ക​വ​രു​ന്ന​ത്.

വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തോ​ടെ സ​മീ​പ​ത്തെ പു​ഴ​യി​ലേ​ക്ക് റോ​ഡി​െൻറ ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​നു സ​മീ​പ​ത്തെ വൈ​ദ്യു​തി പോ​സ്​​റ്റും ബ​സ് ഷെ​ൽ​ട്ട​റും ഏ​ത് നി​മി​ഷ​വും അ​പ്ര​ത്യ​ക്ഷ​മാ​വാം. പ​യ്യാ​വൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി റോ​ഡ് അ​ട​ച്ചി​ട്ടു. പ​യ്യാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ളി​ക്ക​ൽ - ഇ​രി​ട്ടി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ച​മ​ത​ച്ചാ​ൽ - വാ​തി​ൽ​മ​ട- മു​ണ്ടാ​നൂ​ർ വ​ഴി​യാ​ണ് പോ​കേ​ണ്ട​ത്. എ​തി​ർ ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി പോ​ക​ണം.

റോ​ഡി​ന് വീ​തി കു​റ​വും വ​ള​വും ഉ​ള്ള​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​നാ​വി​ല്ല. മ​ല​യോ​ര ഹൈ​വേ​യു​ടെ പ്ര​വൃ​ത്തി ഏ​താ​ണ്ട് ഭൂ​രി​ഭാ​ഗം പൂ​ർ​ത്തി​യാ​യ​തി​നി​ടെ​യാ​ണ് റോ​ഡ് പു​ഴ​യി​ലേ​ക്ക് ഇ​ടി​യു​ന്ന​ത്. ചെ​റു​പു​ഴ​യി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ ഒ​ന്നാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്നെ​ങ്കി​ലും ലോ​ക്ഡൗ​ൺ കാ​ര​ണം ന​ട​ന്നി​ല്ല. കാ​സ​ർ​കോ​ട് ന​ന്ദാ​ര​പ്പ​ട​വ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ക​ടു​ക്ക​റ വ​രെ​യു​ള്ള മ​ല​യോ​ര ഹൈ​വേ​യു​ടെ ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണ​മാ​ണ് ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി​രു​ന്ന​ത്.

Tags:    
News Summary - payyavur-ulikkal road collapsed to two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.