പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ

ക​ണ്ണൂ​രി​ൽ ന​ട​ത്തി​യ വി​റ​ക് വി​ത​ര​ണ സ​മ​രം ഡി.​സി.​സി പ്ര​സി​ഡ​ന്റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

പാചകവാതക വില: വിറക് വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

കണ്ണൂര്‍: പാചകവാതക വില വർധിപ്പിച്ചും ഇന്ധന വിലവർധന വരുത്തിയും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. പാചകവാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ വർധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിറക് വിതരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റോബർട്ട് വെള്ളാംവള്ളി, രാഹുൽ ദാമോദരൻ, റിജിൻ രാജ്, കെ.സി. മുഹമ്മദ്‌ ഫൈസൽ, സുരേഷ് ബാബു എളയാവൂർ, എം.പി. രാജേഷ്, പ്രിനിൽ മതുക്കോത്ത്‌, ഷാജു കണ്ടമ്പേത്ത്, ദിലീപ് മാത്യു, സുധീഷ് വെള്ളച്ചാൽ, മുഹ്സിൽ കീഴുത്തള്ളി, അക്ഷയ് കോവിലകം, ജിതേഷ് മണൽ, യഹിയ പള്ളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Strike by distributing firewood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.