തലശ്ശേരി: മുസ്ലിം ലീഗ് പ്രവർത്തകൻ പെരിങ്ങത്തൂരിലെ മൻസൂർ വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സി.പി.എം ലോക്കൽ കമ്മിറ്റിയിൽ. കേസിലെ 10ാം പ്രതിയും പുല്ലൂക്കരയിലെ സി.പി.എം പ്രാദേശിക നേതാവുമായ പി.പി. ജാബിറിനെയാണ് കണ്ണംവെള്ളിയിൽ നടന്ന സമ്മേളനത്തിൽ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തത്.
നേരത്തെ സി.പി.എം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ജാബിർ. ലോക്കൽ കമ്മിറ്റി 13 അംഗങ്ങളായാണ് തെരഞ്ഞെടുത്തത്. മൂന്നുപേർ പുതുമുഖങ്ങളാണ്. ലോക്കൽ സെക്രട്ടറിയായി എൻ. അനൂപിനെ തെരഞ്ഞെടുത്തു. ജാബിർ ഉൾപ്പെടെയുള്ള ലോക്കൽ കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുത്ത പോസ്റ്ററുകൾ സി.പി.എം സൈബർ സഖാക്കൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.