ത​ല​ശ്ശേ​രി ആ​ർ.​എം.​എ​സ് ഓ​ഫി​സ്

ആ​ർ.​എം.​എ​സ് ഓ​ഫി​സ് ക​ണ്ണൂ​രി​ലേ​ക്ക് മാ​റ്റാ​ൻ അ​ണി​യ​റ നീ​ക്കം

ത​ല​ശ്ശേ​രി: നാ​ര​ങ്ങാ​പ്പു​റം ചൂ​ര്യ​യി ക​ണാ​ര​ൻ റോ​ഡി​ലെ മേ​ലൂ​ട്ട് മ​ട​പ്പു​ര​ക്ക് സ​മീ​പം ത​ല​ശ്ശേ​രി റൂ​റ​ൽ ബാ​ങ്ക് കോം​പ്ല​ക്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​യി​ൽ​വേ മെ​യി​ൽ സ​ർ​വി​സ് ഓ​ഫി​സ് നി​ർ​ത്ത​ലാ​ക്കാ​ൻ അ​ണി​യ​റ നീ​ക്കം. ത​ല​ശ്ശേ​രി താ​ലൂ​ക്കി​ലെ​യും മാ​ന​ന്ത​വാ​ടി​യ​ട​ക്ക​മു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ലെ​യും ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കു​ന്ന​തി​ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​ണി​ത്.

ത​ല​ശ്ശേ​രി​യി​ലെ ഓ​ഫി​സ് നി​ർ​ത്ത​ലാ​ക്കി പ്ര​വ​ർ​ത്ത​നം ക​ണ്ണൂ​ർ ആ​ർ.​എം.​എ​സി​ലേ​ക്ക് മാ​റ്റാ​നാ​ണ് അ​ധി​കാ​രി​ക​ൾ നീ​ക്ക​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ അ​താ​തി​ട​ങ്ങ​ളി​ലെ പോ​സ്റ്റോ​ഫി​സു​ക​ളി​ൽ നി​ന്ന​യ​ക്കു​ന്ന സാ​ധാ​ര​ണ ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും ബു​ക്ക് ചെ​യ്യു​ന്ന രജി​സ്റ്റേ​ർ​ഡ് പാ​ർ​സ​ൽ, സ്‌​പീ​ഡ്‌ പോ​സ്റ്റ് ഉ​രു​പ്പ​ടി​ക​ളും അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പെ​ട്ടെ​ന്ന് ല​ഭി​ക്കു​ന്ന​ത് ആ​ർ.​എം.​എ​സ് സം​വി​ധാ​നം വ​ഴി​യാ​ണ്.

വി​ദേ​ശ രാ​ജ്യ​ങ്ങ​ള​ട​ക്കം മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന എ​ല്ലാ​ത​രം ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളും ത​ല​ശ്ശേ​രി ആ​ർ.​എം.​എ​സി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​ലാ​ണ് ത​പാ​ൽ സേ​വ​ന​ങ്ങ​ളും ഉ​രു​പ്പ​ടി​ക​ളും മേ​ൽ​വി​ലാ​സ​ക്കാ​ര​ന് കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. 4000 ത്തോ​ളം സ്‌​പീ​ഡ്‌ പോ​സ്റ്റ് ഉ​രു​പ്പ​ടി​ക​ളും 3000ല​ധി​കം രജി​സ്റ്റേ​ഡ് ഉ​രു​പ്പ​ടി​ക​ളും, 1300ഓ​ളം പാ​ർ​സ​ൽ ഉ​രു​പ്പ​ടി​ക​ളും ദി​വ​സ​വും ത​ല​ശ്ശേ​രി ആ​ർ.​എം.​എ​സ് പ​രി​ധി​ക്കു​ള്ളി​ലെ മേ​ൽ​വി​ലാ​സ​ക്കാ​ർ​ക്കെ​ത്തു​ന്നു​ണ്ട്.

സ്‌​പീ​ഡ് പോ​സ്റ്റ്, പാ​ർ​സ​ൽ സേ​വ​ന​ങ്ങ​ൾ നി​ല​വി​ൽ ക​ണ്ണൂ​ർ ആ​ർ.​എം.​എ​സി​ൽ മാ​ത്ര​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ത​ല​ശ്ശേ​രി, മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ൽ​നി​ന്ന് അ​യ​ക്കു​ന്ന സ്‌​പീ​ഡ്‌ പോ​സ്റ്റ്, പാ​ർ​സ​ലു​ക​ൾ നി​ല​വി​ൽ ക​ണ്ണൂ​ർ ആ​ർ.​എം.​എ​സി​ൽ പോ​യി അ​വി​ടെ​യു​ള്ള പാ​ർ​സ​ൽ, സ്‌​പീ​ഡ്‌ പോ​സ്റ്റ് ഹ​ബു​ക​ളി​ൽ​നി​ന്ന് സോ​ർ​ട്ട് ചെ​യ്‌​ത​തി​ന് ശേ​ഷം മാ​ത്ര​മേ വി​ലാ​സ​ക്കാ​ര​ന് ല​ഭി​ക്കു​ക​യു​ള്ളൂ. അ​തി​നാ​ൽ പാ​ർ​സ​ൽ ഉ​രു​പ്പ​ടി​ക​ൾ വൈ​കി​ക്കി​ട്ടു​ന്ന നി​ര​വ​ധി പ​രാ​തി​ക​ൾ ഇ​പ്പോ​ൾ നി​ല​വി​ലു​ണ്ട്. ത​ല​ശ്ശേ​രി ആ​ർ.​എം.​എ​സി​ന്റെ പ്ര​വ​ർ​ത്ത​നം ക​ണ്ണൂ​രി​ലേ​ക്ക് മാ​റ്റു​ക​യാ​ണെ​ങ്കി​ൽ എ​ല്ലാ​ത്ത​രം ര​ജി​സ്റ്റേ​ഡ്, സാ​ധാ​ര​ണ ത​പാ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ഉ​രു​പ്പ​ടി​ക​ളും ദി​വ​സ​ങ്ങ​ളോ​ളം വൈ​കി മാ​ത്ര​മേ ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ക​യു​ള്ളൂ.

ഇ​ങ്ങ​നെ ല​ഭി​ക്കേ​ണ്ട ക​ത്തു​ക​ളി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നി​യ​മ​ന ഉ​ത്ത​ര​വു​ക​ൾ, സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഡ്‌​മി​ഷ​ൻ-​പ​രീ​ക്ഷ അ​റി​യി​പ്പു​ക​ൾ മു​ത​ലാ​യ വ​ള​രെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ക​ത്തി​ട​പാ​ടു​ക​ൾ​വ​രെ​യു​ണ്ടാ​കും. ഇ​ത് യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി​യെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സ​മു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ആ​ർ.​എം.​എ​സ് സേ​വ​നം ഇ​ല്ലാ​താ​കു​ന്ന​ത് യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ൽ സാ​ധ്യ​ത​ക്കും ഭീ​ഷ​ണി​യാ​യി മാ​റും.

ജൂ​ബി​ലി റോ​ഡി​ലെ യ​ത്തീം​ഖാ​ന കെ​ട്ടി​ട​ത്തി​ലാ​ണ് ത​ല​ശ്ശേ​രി​യി​ൽ തു​ട​ക്ക​ത്തി​ൽ ആ​ർ.​എം.​എ​സ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് റൂ​റ​ൽ ബാ​ങ്ക് കോം​പ്ല​ക്സി​ലേ​ക്ക് പ്ര​വ​ർ​ത്ത​നം മാ​റ്റു​ക​യാ​യി​രു​ന്നു.

ജി.​ഡി.​എ​സ് സ്റ്റാ​ഫ് അ​ട​ക്കം 24 പേ​രും ആ​റ് താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​മു​ൾ​പ്പെ​ടെ 30 പേ​ർ ത​ല​ശ്ശേ​രി ആ​ർ.​എം.​എ​സ് ഓ​ഫി​സി​ൽ നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. മു​മ്പും ഈ ​ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ട​ൽ നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ നി​ന്ന​ട​ക്കം ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മു​ണ്ടാ​യ​പ്പോ​ഴാ​ണ് ത​പാ​ല​ധി​കാ​രി​ക​ൾ പി​ന്മാ​റി​യ​ത്. 

ആ​ർ.​എം.​എ​സ് ഓ​ഫി​സ് സം​ര​ക്ഷ​ണ​സ​മി​തി രൂ​പ​വ​ത്ക​രി​ക്കു​ന്നു

ത​ല​ശ്ശേ​രി ആ​ർ.​എം.​എ​സ് ഓ​ഫി​സ് അ​ട​ക്കാ​നു​ള്ള നീ​ക്കം ചെ​റു​ക്കാ​ൻ സം​യു​ക്ത യൂ​നി​യ​നു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ര​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്‌​തു​ത്യ​ർ​ഹ​മാ​യ ത​പാ​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഈ ​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ത്തെ നി​ല​നി​ർ​ത്തേ​ണ്ട​ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ്. ത​ല​ശ്ശേ​രി ആ​ർ.​എം.​എ​സ് നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി പ്ര​ദേ​ശ​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, സ​ർ​വി​സ് സം​ഘ​ട​ന നേ​താ​ക്ക​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് സം​ര​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് ത​ല​ശ്ശേ​രി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലു​ള്ള ക്ഷീ​ര​ക​ർ​ഷ​ക സൊ​സൈ​റ്റി ഹാ​ളി​ൽ ആ​ർ.​എം.​എ​സ് ഓ​ഫി​സ് സം​ര​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗം ചേ​രും.

Tags:    
News Summary - Move to shift RMS office to Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.