ഒ​ടു​വി​ൽ, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി

ബ​ദി​യ​ടു​ക്ക: ‘മാ​ധ്യ​മം’​പ​ത്ര​ത്തി​ന്റെ ഇ​ട​പെ​ട​ലു​ണ്ടാ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. ബ​ദി​യ​ടു​ക്ക പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഡി. ​ശ​ങ്ക​ര​നാ​ണ് വ​രു​മാ​ന സ​ർ​ട്ടി​ക്ക​റ്റ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് മെം​ബ​ർ​ക്ക് ല​ഭി​ക്കു​ന്ന ഓ​ണ​റേ​റി​യം രേ​ഖ സ​മ​ർ​പ്പി​ക്കാ​ത്ത​താ​ണ് വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​ത് എ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് വി​ല്ലേ​ജ് ഓ​ഫി​സ​ർ പ​റ​ഞ്ഞു. വ​രു​മാ​ന സ​ട്ടി​ഫി​ക്ക​റ്റി​ന് നൽകിയ അ​പേ​ക്ഷ തള്ളിയത് വ്യാ​ഴാ​ഴ്ച ‘മാ​ധ്യ​മം’​വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് അ​പേ​ക്ഷ മ​ട​ക്കി​യ​യ​ച്ച​തെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ബു​ദ്ധി​മു​ട്ടു​മു​ണ്ടാ​ക്കാ​തെ​യാ​ണ് ത​ന്റെ ഓ​ഫി​സ് പ്ര​വൃ​ത്തി​യെ​ന്നും ബേ​ള വി​ല്ലേ​ജ് ഓ​ഫി​സ​ർ പി.​എ​സ്. ശ​ശി പ​റ​ഞ്ഞു.

Tags:    
News Summary - Finally, the income certificate is issued.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.