കാഞ്ഞങ്ങാട്: നഗരസഭ ആരോഗ്യ വിഭാഗം ആറ് സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ, സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, 300 മില്ലിയുടെ കുടിവെള്ള ബോട്ടിലുകൾ എന്നിവ പിടിച്ചെടുത്തു. മലബാർ ഓഷ്യൻ റിസോർട്, കനഹാൻ റിസോർട്, ഹെൽത്ത് റിച്ച് ഹോട്ടൽ ഒഴിഞ്ഞവളപ്പ്, പി.എ. വെജിറ്റബിൾസ്, സംസം ഹോട്ടൽ ആൻഡ് കൂൾബാർ പടന്നക്കാട്, എൻ.എസ് ഫ്രൂട്ട് ആൻഡ് വെജിറ്റബിൾസ്, മലബാർ ഹോട്ടൽ പടന്നക്കാട് എന്നിവിടങ്ങളിൽനിന്നാണ് സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചത്.
പിഴ നോട്ടീസും നൽകി. പരിശോധനയിൽ വൃത്തിഹീനമായ അവസ്ഥയിൽ കണ്ടെത്തിയ രണ്ടു സ്ഥാപനങ്ങൾ അടച്ചുപൂട്ടി. നോട്ടീസ് നൽകിയ സ്ഥാപനങ്ങളിൽ നിന്നും 30000 രൂപ പിഴ ഈടാക്കി. ക്ലീൻ സിറ്റി മാനേജർ ഷൈൻ പി. തോമസ് നേതൃത്വം നൽകിയ പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇസ്പെക്ടർമാരായ രൂപേഷ്, ബിജു അണൂർ, ഷിജു, നഗരസഭ ശുചീകരണവിഭാഗം ജോലിക്കാരായ നാരായണൻ, അനിൽ എന്നിവരും പങ്കെടുത്തു.-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.