Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightമിന്നൽ പരിശോധന: പഴകിയ...

മിന്നൽ പരിശോധന: പഴകിയ ഭക്ഷണസാധനങ്ങളും നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചു

text_fields
bookmark_border
Items Found In the hotel
cancel
camera_alt

ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ സാ​ധ​ന​ങ്ങ​ൾ

കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ആ​റ്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണ​ സാ​ധ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ, 300 മി​ല്ലി​യു​ടെ കു​ടി​വെ​ള്ള ബോ​ട്ടി​ലു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. മ​ല​ബാ​ർ ഓ​ഷ്യ​ൻ റി​സോ​ർ​ട്, ക​ന​ഹാ​ൻ റി​സോ​ർ​ട്, ഹെ​ൽ​ത്ത്‌ റി​ച്ച് ഹോ​ട്ട​ൽ ഒ​ഴി​ഞ്ഞ​വ​ള​പ്പ്, പി.​എ. വെ​ജി​റ്റ​ബി​ൾ​സ്, സം​സം ഹോ​ട്ട​ൽ ആ​ൻ​ഡ്​ കൂ​ൾ​ബാ​ർ പ​ട​ന്ന​ക്കാ​ട്, എ​ൻ.​എ​സ് ഫ്രൂ​ട്ട് ആ​ൻ​ഡ്​ വെ​ജി​റ്റ​ബി​ൾ​സ്, മ​ല​ബാ​ർ ഹോ​ട്ട​ൽ പ​ട​ന്ന​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ച​ത്.

പി​ഴ നോ​ട്ടീ​സും ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. നോ​ട്ടീ​സ് ന​ൽ​കി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 30000 രൂ​പ പി​ഴ ഈ​ടാ​ക്കി. ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ഷൈ​ൻ പി. ​തോ​മ​സ് നേ​തൃ​ത്വം ന​ൽ​കി​യ പ​രി​ശോ​ധ​ന​യി​ൽ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ഇ​സ്പെ​ക്ട​ർ​മാ​രാ​യ രൂ​പേ​ഷ്, ബി​ജു അ​ണൂ​ർ, ഷി​ജു, ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ​വി​ഭാ​ഗം ജോ​ലി​ക്കാ​രാ​യ നാ​രാ​യ​ണ​ൻ, അ​നി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.-

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hotelbanned plastic productsKasaragod NewsFood Safety Checking
News Summary - Flash check: Outdated food and banned plastic products caught
Next Story