സ്കൂൾഗേറ്റിൽ തല കുടുങ്ങിയ നായ്​ക്ക് അഗ്​നിരക്ഷസേന തുണയായി


കാഞ്ഞങ്ങാട്: സ്കൂൾഗേറ്റിൽ തല കുടുങ്ങിയ നായ്​ക്ക് അഗ്​നിരക്ഷസേന തുണയായി. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ഹോസ്ദുർഗ് കടപ്പുറം കണ്ടത്തിൽ ജി.യു.പി സ്കൂൾ ഗേറ്റിലാണ്​ സംഭവം. നായുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് പരിസരവാസികൾ ചെന്ന​ുനോക്കിയപ്പോഴാണ് തല ഗേറ്റിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ നഗരസഭ വാർഡ് കൗൺസിലർ ആയിഷ അഷ്​റഫ് അഗ്​നിരക്ഷസേനയെ വിവരമറിയിച്ചു.

അഗ്​നിരക്ഷസേന അസി. സ്​​റ്റേഷൻ ഓഫിസർ കെ. സതീശ​െൻറ നേതൃത്വത്തിൽ ഹൈഡ്രോളിക് കട്ടർ ​െമഷീൻ ഉപയോഗിച്ച് ഗേറ്റി‍െൻറ ഒരുഭാഗം മുറിച്ചുമാറ്റിയാണ് നായെ രക്ഷപ്പെടുത്തിയത്. ഫയർ ആൻഡ്​ ​െറസ്ക്യൂ ഓഫിസർമാരായ ഉമേശൻ, അനന്ദു, ഫയർ ആൻഡ്​​ ​െറസ്ക്യൂ ഓഫിസർ ശ്രീകുമാർ, ഹോംഗാർഡ് നാരായണൻ, പി.ടി.എ പ്രസിഡൻറ് എച്ച്.കെ. അബ്​ദുല്ല, സ്കൂൾ മുഖ്യരക്ഷാധികാരി സി.എച്ച്. അബുൽ റഹ്മാൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.