കുമ്പള: മൊഗ്രാലിൽ റേഷൻ കടയിൽ തീപിടിത്തം. അരിസാധനങ്ങളും കിറ്റുകളും ഫർണിച്ചറുകളും ഉൾപ്പെടെ കത്തി നശിച്ചു. മൊഗ്രാൽ ചളിയങ്കോട് പള്ളിക്ക് സമീപം പെർവാട്ടെ കൃഷ്ണൻ നടത്തുന്ന നാൽപത്തിയഞ്ചാം നമ്പർ കടയിലാണ് ചൊവ്വാഴ്ച പുലർച്ച മൂന്നു മണിയോടെ തീപിടിത്തമുണ്ടായത്. ആ വഴി വന്ന ആരോ പുക ഉയരുന്നതുകണ്ട് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. സപ്ലൈ ഓഫിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നഷ്ടം കണക്കാക്കി.നാട്ടുകാരുടെയും പൊലീസ്, അഗ്നിശമന ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടൽ സമീപത്തെ കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.