തൃക്കരിപ്പൂർ: അവധിക്ക് നാട്ടിലേക്ക് വരുമ്പോൾ സൈക്കിളിൽ വീട്ടിലേക്ക് പോകണമെന്നായിരുന്നു സലീമിന്റെ ആഗ്രഹം. തൃക്കരിപ്പൂരിലെ സൈക്ലിങ് കൂട്ടായ്മയായ ടി.സി.സിയിലെ സുഹൃത്തുക്കളോട് മോഹം പങ്കുവെച്ചപ്പോൾ, അവർ കട്ടക്ക് കൂടെനിന്നു.
പുലർച്ചെ രണ്ടിന് ഫ്ലൈറ്റിറങ്ങിയ സലീമിനെ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ടി.എം.സി. ഇബ്രാഹിം, അംഗങ്ങളായ ഷബീർ മാട്ടൂൽ, എ.ജി. ഫായിസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. സൈക്കിളിൽ മൂന്നുമണിക്ക് മൂർഖൻപറമ്പിൽനിന്ന് പുറപ്പെട്ട് ഏഴോടെ വീട്ടിലെത്തി. കൊണ്ടുവന്ന ലഗേജ് വാഹനത്തിൽ കയറ്റിവിട്ടു.
അടുത്തവർഷത്തെ ലണ്ടൻ എഡിൻബറാ ലണ്ടൻ (എൽ.ഇ.എൽ) 1200 കിലോമീറ്റർ എൻഡ്യൂറൻസ് റൈഡിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് സലീം. ദുബൈയിൽ ഡി.എക്സ്.ബി റൈഡേഴ്സ് അംഗമായ സലീം അജ്മാൻ റോഡ് സൈക്ലിങ്ങിൽ മൂന്നാം സ്ഥാനം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.