ആലുവ: ശതാബ്ദിയിലെത്തിയ ആലുവ യു.സി കോളജിലെ പഴയ 'കിളിക്കൂടിൽ' ഒരിക്കൽകൂടി ചേക്കേറാൻ കൊതിച്ച് മൂന്ന് പതിറ്റാണ്ട് മുമ്പത്തെ സാഹിത്യ വിദ്യാർഥികൾ. 1987-90 വർഷം മലയാള ബിരുദ വിദ്യാർഥികളായിരുന്നവർ ചേർന്നാണ് കിളിക്കൂടെന്ന പേരിൽ 31വർഷത്തിനുശേഷം കൂട്ടായ്മയൊരുക്കിയത്.
മരത്തടിയിൽ തീർത്ത കോണിയടക്കമുള്ള അന്നത്തെ കുടുസ്സായ ക്ലാസ് മുറി കിളിക്കൂടുപോലെയായിരുന്നു. അതുകൊണ്ടാണ് കൂട്ടായ്മക്ക് കിളിക്കൂടെന്ന പേര് നൽകിയത്. കിളിക്കൂടെന്ന് പേരുള്ള ക്ലാസ് മുറി ഇപ്പോൾ പുരാവസ്തുവകുപ്പിെൻറ സംരക്ഷിത സ്മാരകമാണ്. എട്ട് ആൺകുട്ടികളും 32 പെൺകുട്ടികളുമാണ് ക്ലാസിലുണ്ടായിരുന്നത്.
ഇവരിൽ ഒരാൾ മരിച്ചു. 28 പേരാണ് വാട്സ്ആപ് കൂട്ടായ്മയിലുള്ളത്. ബാക്കിയുള്ളവരെ കണ്ടെത്താൻ ശ്രമം തുടരുന്നതായി അന്നത്തെ മലയാള സാഹിത്യസമാജം സെക്രട്ടറിയും ഗ്രൂപ് അഡ്മിനുമായ ബേബി കരുവേലിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.