ആലുവ: പാതിവഴിയിൽ നിലച്ച മണപ്പുറം അമ്യൂസ്മെൻറ് പാർക്കിെൻറ കരാറുകാരന് നഗരസഭ 4.72 ലക്ഷം തിരിച്ചുനൽകും. നടത്തിപ്പുകാരന് പണം തിരിച്ചുനൽകാനാണ് സർക്കാർ അനുമതി നൽകിയത്. കോഴിക്കോട് ന്യൂ ഗോൾഡൻ അമ്യൂസ്മെൻറ് പാർക്ക് ഉടമ കെ. ജയചന്ദ്രൻ ഹൈകോടതി മുഖേനയാണ് നഷ്ടപരിഹാരത്തിന് ഹർജി നൽകിയത്.
2020ലെ ശിവരാത്രി വ്യാപാര മേളയോടയനുബന്ധിച്ച് ഒരുമാസത്തേക്ക് 16 ലക്ഷം രൂപ നഗരസഭയിൽ മുൻകൂറായി അടച്ചാണ് പാർക്ക് നടത്തുന്നതിന് ജയചന്ദ്രൻ കരാറെടുത്തത്. എന്നാൽ, രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും കോവിഡ് വ്യാപന ഭീതിയെ തുടർന്ന് വ്യാപാരമേള നിർത്തിച്ചു. ജയചന്ദ്രൻ നൽകിയ ഹർജിയെതുടർന്ന് രണ്ടാഴ്ചക്കകം തീരുമാനമെടുക്കാൻ കോടതി നഗരസഭക്ക് നിർദേശം നൽകി. തുടർന്നാണ് സർക്കാർ അനുമതിയോടെ നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്. ജീവനക്കാർക്ക് ശമ്പളംപോലും നൽകാൻ കഴിയാതെ നഗരസഭ വിഷമിക്കുേമ്പാഴാണ് നഷ്ടപരിഹാരത്തിെൻറ പേരിൽ അധിക ബാധ്യതയുണ്ടായത്. പാതിവഴിയിൽ നിലച്ച അമ്യൂസ്മെൻറ് പാർക്ക്: കരാറുകാരന് 4.72 ലക്ഷം തിരിച്ചുനൽകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.