ആലുവ: സാമൂഹികവിരുദ്ധ കേന്ദ്രമായി നഗരസഭ ബസ് സ്‌റ്റാൻഡ്. സന്ധ്യയായാൽ ലഹരി മാഫിയയുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലാണ് ബസ് സ്‌റ്റാൻഡ്. വെളിച്ചക്കുറവും സുരക്ഷസംവിധാനങ്ങളും ഇല്ലാത്തതാണ് അക്രമികൾ തമ്പടിക്കാൻ കാരണം. ഇവരുടെ ശല്യം മൂലം യാത്രക്കാർ വൈകീട്ടായാൽ സ്‌റ്റാൻഡിൽ കയറാൻ ഭയക്കുകയാണ്. അതിനാൽതന്നെ ബസുകളും കയറുന്നില്ല. പൊലീസ് എയ്ഡ് പോസ്‌റ്റ് പ്രവർത്തനം കടലാസിൽ മാത്രം ഒതുങ്ങി.
എയ്ഡ് പോസ്‌റ്റ് കാലിയായി കിടക്കുന്നതിനാൽ സാമൂഹികവിരുദ്ധർക്കും മയക്കുമരുന്ന് സംഘങ്ങൾക്കും ഇവിടെ വിഹാരം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്.
പകൽപോലും യാത്രക്കാർ സുരക്ഷിതരല്ല. നഗരത്തിലെ ലഹരി ഉപയോഗത്തിെൻറ പ്രധാനകേന്ദ്രം ബസ് സ്‌റ്റാൻഡാണെന്നും ആക്ഷേപമുണ്ട്.
പൊലീസിെൻറ സഹായമോ സാന്നിധ്യമോ സ്‌റ്റാൻഡിൽ പകലും രാത്രിയിലും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. സ്വകാര്യബസ് സ്‌റ്റാൻഡ്, മാർക്കറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ ഗുണ്ടകളും കൂടുതലായി തമ്പടിക്കുന്നതായാണ് വിവരം.
കോവിഡ് വന്നതിനാൽ സന്ധ്യയോടെ ആലുവ കേന്ദ്രീകരിച്ചുള്ള സ്വകാര്യബസുകളുടെ സർവിസെല്ലാം നിലക്കും. സ്‌റ്റാൻഡിലെ കസേരകളെല്ലാം നശിച്ച നിലയിൽ മൂലക്ക് ഇട്ടിരിക്കുകയാണ്. ലൈറ്റുകൾ ഒന്നും തെളിയുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.