ആലുവ: കോവിഡ് വില്ലനായപ്പോൾ ജീവിത മാർഗം തിരിച്ചുപിടിക്കാൻ ഓണവിപണിയെ ആശ്രയിച്ച് അരുൺ. ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ച് സ്വന്തം അധ്വാനംകൊണ്ട് ജീവിക്കാൻ ശ്രമിച്ചിട്ടുള്ള ഈ യുവാവിന് പ്രതിസന്ധി ഘട്ടത്തിലും സ്വന്തം വിയർപ്പൊഴുക്കി ഉപജീവനത്തിന് വകയുണ്ടാക്കാനാണ് താൽപര്യം. കുട്ടമശ്ശേരി പൊന്നായത്ത് വീട്ടിൽ ശശി കുമാറിെൻറ മകൻ അരുണിന് ഭാരപ്പെട്ട ജോലികൾ ചെയ്യാൻ കഴിയില്ല.
പത്താം ക്ലാസ് പഠനശേഷം വാഴക്കുളത്ത് സ്വന്തമായി ഒരു സി.ഡി കട ആരംഭിച്ചെങ്കിലും വിപണി പ്രതിസന്ധിയിലായതോടെ കട നിർത്തേണ്ടിവന്നു. തുടർന്ന് ആലുവ റെയിൽവേ സ്റ്റേഷനിലെ ടെലിഫോൺ ബൂത്തിൽ ജോലിചെയ്തു. തുച്ഛവരുമാനമാണ് ഇവിടെ ലഭിച്ചിരുന്നത്. തുടർന്ന് കീഴ്മാട് പഞ്ചായത്ത് സ്റ്റോപ്പിൽ ചെറിയ മൊബൈൽ റീചാർജ് കട തുടങ്ങി. ഇതിനിടെയാണ് ലോക്ഡൗൺ വന്നത്.
നിലവിൽ പഞ്ചായത്തിൽ കടകൾ തുറക്കുന്നുണ്ടെങ്കിലും ഇതുവഴി ബസ് സർവിസ് ആരംഭിച്ചിട്ടില്ല. ഇതോടെ ഇടപാടുകൾ നടക്കാതായി. ഇത്തരത്തിൽ ജീവിതം വഴിമുട്ടിയപ്പോഴാണ് ഓണവിപണിയെ ആശ്രയിക്കാൻ തീരുമാനിച്ചത്. കുട്ടമശ്ശേരിയിൽ കടവരാന്തയിലാണ് ചിപ്സ്, പായസം വിൽപന ആരംഭിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.