ആലുവ: ഗവ. ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംെവച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടംഗ സംഘം ആലുവ പൊലീസിെൻറ പിടിയിലായി.
മാറമ്പള്ളി എള്ളുവാരം ഭാഗത്ത് തലശ്ശേരി വീട്ടിൽ ഉദയകുമാർ (52), ഇടുക്കി വണ്ടിപ്പെരിയാർ കരടിക്കുഴി എസ്റ്റേറ്റിൽനിന്ന് പെരുമ്പാവൂർ കാഞ്ഞിരക്കാട് ചക്കരക്കാട്ടുകാവിന് സമീപം വാടക്ക് താമസിക്കുന്ന ലോറൻസ് (39) എന്നിവരെയാണ് ആലുവ ഈസ്‌റ്റ് പൊലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷിെൻറ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്തത്.
ഭാര്യ കണ്ണ് ഓപറേഷനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡിസ്ചാർജ് ചെയ്യുന്നതിന് 20,000 രൂപ വേണമെന്നും ആവശ്യപ്പെട്ട് ഉദയകുമാർ വളയുമായി സ്ഥാപനത്തെ സമീപിക്കുകയായിരുന്നു. സംശയം തോന്നിയ അപ്രൈസർ പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസ്സിലായി. തുടർന്ന്, ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസും ജീവനക്കാരും ചേർന്ന് പിടികൂടുകയായിരുന്നു.
എസ്.ഐ അബ്ദുൽറഹ്മാൻ, എ.എസ്.ഐ രാജേഷ് കുമാർ, കൺട്രോൾ റൂം ഓഫിസർമാരായ എ.എസ്.ഐ എ.ജി. ദിലീപ് കുമാർ, സി.പി.ഒ ടി.പി. രാജു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.