ആലുവ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആലുവ ചാലക്കൽ മോസ്കോ പള്ളിക്ക് സമീപം കരിയാപുരം വീട്ടിൽ മനാഫിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈയിൽ ആലുവ ജില്ല ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം ഒളിവിൽ കഴിയുകയായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മലപ്പുറത്ത് എസ്.ഐെയ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ആലുവ ഈസ്റ്റ്, എടത്തല പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീപീഡനം, പിടിച്ചുപറി കേസുകളിലും ഏലൂർ പൊലീസ് സ്റ്റേഷനിൽ കഞ്ചാവുകേസിലും പ്രതിയാണ്.
ഡിവൈ.എസ്.പി ജി. വേണുവിെൻറ മേൽനോട്ടത്തിൽ ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ്.ഐമാരായ ആർ. വിനോദ്, ടി.വി. ഷാജു, പി.എ. സുരേഷ്, എ.എസ്.ഐ മാരായ കെ.വി. സോജി, ഇ.കെ. ജമാൽ, എസ്.സി.പി.ഒ നവാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.