ആലുവ: വൃക്കകൾ തകരാറിലായ ഓട്ടോറിക്ഷ ഡ്രൈവർ ചികിത്സ സഹായം തേടുന്നു. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ എരമം കരയിൽ തോപ്പിലക്കാട് പരേതനായ ചാത്തെൻറ മകൻ വിജയനാണ് (51) സഹായം തേടുന്നത്. നാട്ടിലെ പൊതുപ്രവർത്തകനും കർഷക തൊഴിലാളി കുടുംബാംഗവുമായ വിജയൻ ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. 2019 ഡിസംബറിൽ വിജയൻ രോഗബാധിതനായി ആശുപത്രിയിലെത്തി.
പരിശോധനയിൽ വൃക്കകളും ഹൃദയവും തകരാറിലാണെന്ന് മനസ്സിലായി. ചികിത്സ ആരംഭിച്ചു. അതിനിടെ വലതുകാൽ മുട്ടിനുമുകളിൽ വെച്ച് മുറിച്ചു മാറ്റേണ്ടിവന്നു. തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നുണ്ട്. ഭാരിച്ച ചികിത്സ ചെലവ് താങ്ങാൻ വിജയെൻറ കുടുംബത്തിന് കഴിവില്ല. തൊഴിൽരഹിതയായ ഭാര്യയും വിദ്യാർഥികളായ രണ്ട് ആൺകുട്ടികളും മാത്രമാണ് തുണ. നാട്ടുകാരുടെ സഹായത്താലാണ് ചികിത്സ നടത്തി പോന്നത്.
എരമം അംഗൻവാടിയിൽ കൂടിയ സർവകക്ഷി യോഗത്തിൽ വെച്ച് എച്ച്.സി. വിജയൻ ചികിത്സ സഹായ സംഘത്തിന് രൂപം നൽകി. കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എ. അബൂബക്കർ എന്നിവർ രക്ഷാധികാരികളും വാർഡ് അംഗം ടി.ബി. ജമാൽ ( 9037260290), ചെയർമാനും ടി.എ. ഷജീർ (9447578085) കൺവീനറും ടി.കെ. ചന്ദ്രൻ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു. ഫെഡറൽ ബാങ്ക് മുപ്പത്തടം ബ്രാഞ്ചിൽ ചികിത്സ സഹായ സംഘം ഭാരവാഹികൾ അക്കൗണ്ട് ചേർന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ :18410200004100, ഐ.എഫ്.എസ്.ഇ: FDRL0001841.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.