ആലുവ: പീഡനശ്രമക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുവതി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. നടുറോഡിൽ യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ഭർത്താവിനെ ആയുധം ഉപയോഗിച്ച് തലക്കടിച്ച് വീഴ്ത്തുകയും ചെയ്ത കേസിലാണ് പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
പൊലീസ് പ്രതിയെ സഹായിക്കുകയാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറി. ചെങ്ങമനാട് പുതുവാശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന ചെങ്ങമനാട് കപ്രശേരി സ്വദേശിയായ യുവതിയാണ് നെടുമ്പാശ്ശേരി പൊലീസിനെതിരെ പരാതിപ്പെട്ടിരിക്കുന്നത്. 2019 ജൂലൈ 13ന് രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം. നെടുവന്നൂർ സ്വദേശി സനീഷി (40)നെതിരെയാണ് പരാതി. കേസ് രേഖകൾ എസ്.പി ആവശ്യപ്പെട്ട പ്രകാരം കൈമാറിയിട്ടുണ്ടെന്ന് നെടുമ്പാശ്ശേരി സി.ഐ പി.എം. ബൈജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.