ആലുവ: ലോക്ഡൗൺ കാലത്ത് കോവിഡ് ക്യാമ്പിൽനിന്ന് സാനിറ്റൈസർ എടുത്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് ആലുവ മണപ്പുറത്ത് യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതികൾ പിടിയിൽ.തൊടുപുഴ കാഞ്ഞാർ ഇടമന വീട്ടിൽ ജയൻ (35), വെളിയത്തുനാട് മുണ്ടേപറമ്പിൽ വീട്ടിൽ സതീശൻ (48), തിരുവനന്തപുരം നരുവൻമൂട് പനവിളാകം വീട്ടിൽ സുരേഷ് കുമാർ (42) എന്നിവരെയാണ് ആലുവ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ കെ.ആർ. ഗോപകുമാറിെൻറ നേതൃത്വത്തിെല അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണിലാണ് സംഭവം. നീണ്ടകര സ്വദേശി എഡിസണാണ് പരിക്കേറ്റത്. ആക്രമണത്തിൽ ഇയാളുടെ ഇടതുകണ്ണിെൻറ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടു. കുറ്റകൃത്യം നടത്തിയശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.അന്വേഷണസംഘത്തിൽ എ.എസ്.ഐമാരായ ആർ. വിനോദ്, രവി, ടോമി, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ നവാബ് എന്നിവരുമുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയപ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.